Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

രണ്ട് മാറ്റങ്ങളോട് ടീം ഇന്ത്യ, ടോസ് വിജയം ഇംഗ്ലണ്ടിന്

, 3:17 pm

ലണ്ടന്‍: ലോഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് സ്വന്തമാക്കിയ ഇംഗ്ലീഷ് നായകന്‍ ജോറൂട്ട് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ ദിവസം മഴമൂലം പൂര്‍ണ്ണമായും നഷ്ടപ്പെട്ട മത്സരത്തില്‍ ഇനി അവശേഷിക്കുന്നത് നാല് ദിനം മാത്രമാണ്.

ഒന്നാം ടെസ്റ്റില്‍ നിന്നും വ്യത്യസ്തമായി രണ്ട് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാന് പകരം ചേതേശ്വര്‍ പൂജാര ടീമില്‍ ഇടംപിടിച്ചു. മുരളി വിജയും കെഎല്‍ രാഹുലുമാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍.

കൂടാതെ രണ്ട് സ്പിന്നര്‍മാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസ് ബൗളര്‍ ഉമേശ് യാദവിന് പകരം കുല്‍ദീപ് യാദവിനെയാണ് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിന് തന്നെയാണ്.

അതേസമയം, ഇംഗ്ലണ്ട് ടീമില്‍ ബെന്‍ സ്റ്റോക്‌സിന്റെ പകരക്കാരനായി ക്രിസ് വോസ്‌ക് എത്തി. മോയിന്‍ അലി ടീമിലെത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മഴ പെയ്ത സാഹചര്യത്തില്‍ പേസ് ബൗളിംഗ് ഓള്‍ റൗണ്ടറെ കളിപ്പിക്കാന്‍ ഇംഗ്ലണ്ട് തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ടെസ്റ്റ് 31 റണ്‍സിന് തോറ്റതിനാല്‍ ഈ മത്സരം ഇന്ത്യയ്ക്ക് നിര്‍ണ്ണായകമാണ്. വിരാട് കോഹ്ലി മാത്രമാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗില്‍ തുളങ്ങിയത്.

Advertisement