ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആണ് രോഹിത്ത് ശർമ്മ. രണ്ട് തവണ ടി-20 ലോകകപ്പ് നേടിയ ഏക ഇന്ത്യൻ താരമെന്ന റെക്കോഡ് ഉള്ള വ്യക്തിയാണ് അദ്ദേഹം. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലും ഇപ്പോൾ നടന്ന ടി-20 ലോകകപ്പിലും ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് രോഹിത്ത് കാഴ്ച വെച്ചത്. നിലവിൽ ബംഗ്ലാദേശ് പര്യടനത്തിന് വേണ്ടി അദ്ദേഹം ഇന്ത്യൻ ക്യാമ്പിൽ പരിശീലനത്തത്തിലാണ്.
താരത്തെ കുറിച്ച് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര സംസാരിച്ചു. 2007 ഇൽ ഇന്ത്യ ടി-20 ലോകകപ്പ് നേടുന്നതിന്റെ ഭാഗമായ താരത്തെ എന്തിനാണ് ബിസിസിഐ 2011 ലോകകപ്പിലേക്കുള്ള ടീമിൽ നിന്ന് തഴഞ്ഞത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:
“രോഹിത്തിന്റെ തുടക്ക സമയത്ത് അദ്ദേഹത്തിന് മികച്ച സ്‌കോറുകൾ ഉയർത്താൻ സാധിച്ചിരുന്നില്ല. എന്നാൽ 2007 ടി-20 ലോകകപ്പ് നേടി കൊടുക്കാൻ ധോണിക്ക് സഹായകരമായി അദ്ദേഹം പ്രവർത്തിച്ചു. 2011 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ നിന്നും ബിസിസിഐ അദ്ദേഹത്തിനെ തഴയുമെന്ന ആരും കരുതിയിരുന്നില്ല. പക്ഷെ ബിസിസിഐ ചെയ്യ്തത് മികച്ച തീരുമാനം ആയിരുന്നു. അത് കൊണ്ടാണ് രോഹിത്തിന് വാശി കേറി അദ്ദേഹം ഇന്ത്യൻ ടീമിൽ ഇത്രയും മികച്ച പ്രകടനം നടത്തി 2024 ടി-20 ലോകകപ്പ് നമുക്ക് നേടി തന്നത്” ആകാശ് ചോപ്ര പറഞ്ഞു.
ഈ വർഷത്തെ ടി-20 ലോകകപ്പ് വിജയിച്ചതിന് ശേഷം രോഹിത്ത് ശർമ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവർ ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇനി ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ മാത്രമായിരിക്കും അവരെ കാണാൻ സാധിക്കുക. ഈ മാസം 19 ആം തിയതി മുതൽ ആരംഭിക്കുന്ന ബംഗ്ലാദശ് പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങളുടെ തയ്യാറെടുപ്പിലാണ് താരങ്ങൾ.