'രണ്ടും കല്പിച്ചുള്ള വരവാണല്ലോ'; 2024 ശ്രീലങ്കൻ പര്യടനത്തിലേക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ആവേശത്തോടെ ഇന്ത്യൻ ആരാധകർ

ഈ മാസം 26 നു നടക്കാൻ ഇരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സീരീസിൽ മൂന്ന് ടി-20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ആണ് നിശ്ചയിച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ തന്റെ പരിശീലന കുപ്പായത്തിൽ ആദ്യമായി അരങേറാൻ പോകുന്നത് ഈ സീരീസിലൂടെയാണ്. ഏകദിന മത്സരങ്ങളിലേക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മ തിരികെ എത്തിയത് ഇന്ത്യൻ ആരാധകർ ആവേശകരമായി ഏറ്റെടുത്തിരിക്കുകയാണ്. കൂടാതെ ലോകകപ്പിന് ശേഷം വിരാട് കോലി ഉൾപ്പടെ ഒരുപാട് താരങ്ങളും ടീമിലേക്ക് മടങ്ങി വന്നു എന്നത് ശുഭകരമായ വാർത്തയാണ്. ടി-20 ഫോർമാറ്റുകളിലേക്ക് നേരത്തെ വന്ന റിപോർട്ടുകൾ പ്രകാരം നായകനായി സൂര്യ കുമാർ യാദവ് തന്നെ ആണ് നയിക്കുന്നത്.

ഇന്ത്യയുടെ ടി 20 സ്‌ക്വാഡിൽ ഇവരെല്ലാം:

ക്യാപ്റ്റൻ: സൂര്യ കുമാർ യാദവ്, ശുഭമന് ഗിൽ(വൈസ് ക്യാപ്റ്റൻ), യശസ്‌വി ജയ്‌സ്വാൾ, റിങ്കു സിംഗ്, റിഷാബ് പന്ത് (wk ), സഞ്ജു സാംസൺ (wk), ഹാർദിക്‌ പാണ്ട്യ, ശിവം ദുബൈ, അക്‌സർ പട്ടേൽ, വാഷിങ്ങ്ടൺ സുന്ദർ, രവി ബിഷ്‌ണോയി, അർശ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മൊഹമ്മദ് സിറാജ് എന്നിവരാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്.

ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിൽ വരുന്ന താരങ്ങൾ ഇവർ:

ക്യാപ്റ്റൻ: രോഹിത് ശർമ്മ, വിരാട് കോലി, ശുഭമന് ഗിൽ(വൈസ് ക്യാപ്റ്റൻ), റിഷാബ് പന്ത്(wk ), കെ എൽ രാഹുൽ(wk ), ശ്രേയസ് അയ്യർ, ശിവം ദുബൈ, കുൽദീപ് യാദവ്, മൊഹമ്മദ് സിറാജ്, വാഷിങ്ങ്ടൺ സുന്ദർ, അർശ്ദീപ് സിംഗ്, അക്‌സർ പട്ടേൽ, റിയാൻ പരാഗ്, ഖലീൽ അഹമ്മദ്, ഹർഷിത് റാണ എന്നിവരാണ്.

മലയാളി താരം സഞ്ജു സാംസൺ ടി-20 ഫോർമാറ്റിൽ ഇടം നേടിയെങ്കിലും ഏകദിന മത്സരങ്ങളിൽ നിന്ന് തഴയപ്പെട്ടു. ടി-20 ലോകക്കപ്പിനു ശേഷം വിശ്രമത്തിൽ ആയിരുന്ന വിരാട് കോലി തിരികെ ടീമിലേക്ക് എത്തിയത് ഇന്ത്യൻ ആരാധകർക്ക് കൂടുതൽ ആവേശകരമായ വാർത്തയാണ്. ഏകദിന ടീമിലേക്ക് പുതിയതായി റിയാൻ പരാഗ്, ഖലീൽ അഹമ്മദ്, ഹർഷിത് റാണ എന്നിവർക്ക് അവസരം ലഭിച്ചു. ലോകകപ്പ് കഴിഞ്ഞതിനു ശേഷം ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവർ വീണ്ടും തിരികെ എത്തിയിരിക്കുകയാണ്. ഈ മാസം അവസാനം നടക്കാൻ ഇരിക്കുന്ന മത്സരങ്ങളിലേക്കുള്ള തയാറെടുപ്പുകൾ ഉടൻ തന്നെ ആരംഭിക്കാനാണ് ബിസിസിഐ ഗംഭീറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ