'ജയ് ഷായോട് പ്രകാശ് രാജ് ഇങ്ങനെ പറയും എന്ന് കരുതിയില്ല'; ഞെട്ടലോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ

പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാനായി ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്തയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ തരംഗം. ഐസിസിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ജയ് ഷാ. ഏറ്റവും പ്രായം കുറഞ്ഞ ഐസിസി ചെയർമാൻ എന്ന നേട്ടം ഇതോടെ ജയ് ഷാ സ്വന്തമാക്കി കഴിഞ്ഞു.

ഐസിസിൽ 16 അംഗങ്ങളാണുള്ളത്. അതിൽ 15 പേരുടെയും പിന്തുണ ജയ് ഷായ്ക്ക് ലഭിച്ചിരുന്നു. സാധാരണ കണ്ട് വരുന്നത് പോലെ ഇത്തവണ തിരഞ്ഞെടുപ്പ് നടത്താതെ ഡയറക്ടറ് ആയിട്ടാണ് ചെയർമാനെ തിരഞ്ഞെടുത്തത്. ജയ് ഷായുടെ പുതിയ നേട്ടത്തിൽ ഒരുപാട് ഇന്ത്യൻ ക്രിക്കറ്റ്റേഴ്സും, മറ്റു പ്രമുഖരും അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങളിൽ ട്വീറ്റ് ഇട്ടിരുന്നു. എന്നാൽ പ്രശസ്ത സിനിമ താരം പ്രകാശ് രാജ്, ജയ് ഷായെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഇതിഹാസ ഓൾറൗണ്ടറിന് വേണ്ടി എഴുന്നേറ്റ് നിന്ന് കൈയടി കൊടുക്കാം എന്ന് പറഞ്ഞാണ് അദ്ദേഹം വിമർശിച്ചത്. ബിജെപി സഖ്യത്തിനോട് പൂർണമായി എതിർപ്പ് പ്രകടിപ്പിച്ച് ഒരുപാട് തവണ രംഗത്ത് എത്തിയിരുന്ന താരമാണ് പ്രകാശ് രാജ്. അത് കൊണ്ട് തന്നെ ജയ് ഷായെ പരിഹസിച്ചത് മൂലം ബിജെപി പ്രവർത്തകർ പ്രകാശ് രാജിനെ സമൂഹ മാധ്യങ്ങളിലൂടെ വേട്ടയാടുകയാണ്. പക്ഷെ താരത്തിനെ അനുകൂലിച്ച് ഒരുപാട് ആരാധകർ രംഗത്ത് എത്തുന്നുണ്ട്.

Latest Stories

ധോണി ആർക്കും ഒരു സൂചന പോലും നൽകാതെയാണ് ആ പ്രവർത്തി ചെയ്തത്, അത് എന്നെ ഞെട്ടിച്ചു: രവി ശാസ്ത്രി

ഉഗാണ്ടയിൽ പടർന്ന് പിടിച്ച് 'ഡിങ്ക ഡിങ്ക രോഗം; ശരീരം വിറച്ച് നൃത്തം ചെയ്യുന്ന അവസ്ഥ, ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ചിത്രം ഓൺലൈനിൽ; പൈറസിക്കെതിരെയുള്ള പോരാട്ടത്തിൽ 'സൂക്ഷമദർശിനി' ടീം

'ഗർഭിണിയായ ഭാര്യയെ കൊന്ന് ആസിഡിലിട്ട് നശിപ്പിക്കാൻ ശ്രമം, നിർണായകമായത് സെർച്ച് ഹിസ്റ്ററി'; 20കാരന് തടവ് ശിക്ഷ വിധിച്ച് കോടതി

അവനാണ് എന്റെ പുതിയ ആയുധം, ചെക്കൻ ചുമ്മാ തീയാണ്: രോഹിത് ശർമ്മ

അമിത് ഷായുടെ വിവാദ അംബേദ്കർ പരാമർശം; പ്രിയങ്കയുടേയും രാഹുലിന്റേയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്

ഉച്ചഭക്ഷണം വരെ ഒഴിവാക്കി ക്യൂവിൽ; തിയേറ്ററുകളിൽ റിലീസ് ചെയ്ത ഒരു ചിത്രത്തിന് ഐഎഫ്എഫ്‌കെയിൽ എന്തിനാണ് ഇത്ര തിരക്ക്?

BGT 2024: ഹമ്പട പുളുസു, എന്നെ കൊല്ലിക്കാൻ നീയൊക്കെ കൂടി നമ്പർ ഇറക്കുവാണല്ലേ; മാധ്യമങ്ങളെയും ആരാധകരെയും ഒരേ പോലെ ചിരിപ്പിച്ച് രോഹിത് ശർമ്മ

അമ്മയുടെ മൃദദേഹം വീട്ടുമുറ്റത്ത് കുഴിച്ച് മൂടി മകൻ; പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പൊലീസ്, സംഭവം കൊച്ചിയിൽ

ഒരാൾ ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണോ? 2025-ൽ പ്രവേശിക്കുന്നതിന് മുമ്പ് പൊളിച്ചെഴുതേണ്ട 10 മിത്തുകൾ