'ഇംഗ്ലണ്ട് ടീമിലെ നെടുംതൂൺ, വീണ്ടും റെക്കോഡ് തൂക്കി ജോ റൂട്ട്'; മുന്നിൽ ഉള്ളത് ഇന്ത്യൻ ഇതിഹാസങ്ങൾ

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് ഇംഗ്ലണ്ട് ഇതിഹാസം ജോ റൂട്ട്. പാകിസ്താനെതിരെ ഉള്ള ടെസ്റ്റ് പരമ്പരയിലാണ് അദ്ദേഹം പുതിയ റെക്കോഡ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ അലാസ്റ്റിയർ കുക്കിന്റെ റെക്കോഡ് തകർത്ത് പുതിയ റെക്കോഡ് ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

161 ടെസ്റ്റുകളില്‍ നിന്ന് 12,472 റൺസ് നേടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നിൽക്കാൻ താരത്തിന് സാധിച്ചു. കുക്കിന്റെ റെക്കോഡ് തകർക്കുവാൻ വേണ്ടി റൂട്ടിന് 71 റൺസ് കൂടെ വേണമായിരുന്നു. എന്നാൽ നിലവിലെ ഇന്നിങ്സിൽ അദ്ദേഹം 72 റൺസ് നേടി പുറത്താകാതെ നിൽക്കുന്നുണ്ട്.

ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍

ജോ റൂട്ട് 12,473* റൺസ്, അലസ്റ്റര്‍ കുക്ക് 12,472 റൺസ്, ഗ്രഹാം ഗൂച്ച് – 8900 റൺസ്, അലക് സ്റ്റുവര്‍ട്ട് – 8463 റൺസ്, ഡേവിഡ് ഗവര്‍ – 8231 റൺസ്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ ഇന്ത്യൻ ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കറാണ്. 200 മത്സരങ്ങളില്‍ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയബൻ ഇതിഹാസം റിക്കി പോണ്ടിങ് ആണ്. അദ്ദേഹം 13378 റൺസ് ആണ് നേടിയിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് ജാക്വസ് കാലിസ് ആണ്. താരം 13289 റൺസ് ആണ് നേടിയിരിക്കുന്നത്. നാലാം സ്ഥാനത്ത് ഇന്ത്യൻ താരമായ രാഹുൽ ദ്രാവിഡ് ആണ്. 13288 റൺസ് ആണ് അദ്ദേഹം നേടിയിരിക്കുന്നത്. അഞ്ചാം സ്ഥാനത്താണ് ജോ റൂട്ട് നിൽക്കുന്നത്.

Read more