'ഹാർദിക്‌ ഇപ്പോഴും കലിപ്പിലാണ്'; സൂര്യ കുമാർ വിളിച്ച യോഗത്തിൽ ഹാർദിക്‌ ചെയ്യ്തത് കണ്ട് അമ്പരന്നു ക്രിക്കറ്റ് ആരാധകർ; ഉടൻ ഇടപെട്ട് ഗംഭീർ

ഇന്ത്യയുടെ പുതിയ ടി-20 ക്യാപ്റ്റനായ സൂര്യ കുമാർ യാദവ് ആദ്യ പരിശീലനം തുടങ്ങുന്നതിനു മുൻപ് വിളിച്ച ടീം യോഗത്തിൽ നിന്നും പിന്മാറി ഹാർദിക്‌ പാണ്ട്യ. യോഗത്തിൽ ഹാർദിക്‌ പാണ്ട്യ എത്താതെ ഇരുന്നത് വലിയ ചർച്ച വിഷയം ആയിരുന്നു. ശ്രീലങ്കയിലേക്ക് പുറപ്പെടും മുൻപ് സൂര്യ കുമാർ യാദവും ഹാർദിക്‌ പാണ്ട്യയും വിമാനത്താവളത്തിൽ വെച്ച് ഇവർ തമ്മിൽ ഒരു പ്രശ്നവുമില്ല എന്ന തരത്തിൽ ആലിംഗനം ചെയ്തിരുന്നു. പര്യടനം ആരംഭിക്കുന്നതിനു മുൻപ് വിളിച്ച ആദ്യ ടീം യോഗം ഇന്നാണ് നടന്നത്. ക്യാപ്റ്റൻ എന്ന നിലയിൽ സൂര്യ വിളിച്ച യോഗത്തിൽ ടീം അംഗമായ ഹാർദിക്‌ അത് ബഹിഷ്കരിക്കുകയായിരുന്നു.

രോഹിത് ശർമ്മ വിരമിച്ചതോടെ ഹാർദിക്‌ അടുത്ത ക്യാപ്റ്റൻ ആകും എന്നായിരുന്നു റിപോർട്ടുകൾ വന്നിരുന്നത്. എന്നാൽ അടുത്ത പിൻഗാമിയായി ഗംഭീർ സൂര്യ കുമാറിനെ ആയിരുന്നു തിരഞ്ഞെടുത്തത്. ഹാർദിക്‌ ഇന്ന് കാണിച്ച പ്രവർത്തിയിൽ ഉടൻ തന്നെ ഗൗതം ഗംഭീർ ഇടപെട്ടു കാര്യങ്ങൾ സംസാരിച്ചു എന്ന് ദേശീയ വാർത്ത ഏജൻസികൾ അറിയിച്ചു. എന്നാൽ യോഗത്തിൽ മാത്രമായിരുന്നു താരം പങ്കെടുക്കാതെ ഇരുന്നത്. തുടർന്ന് നടന്ന പരിശീലനത്തിൽ ഹാർദിക്‌ പങ്കെടുത്തിരുന്നു. താരത്തിന്റെ ബാറ്റിംഗ് സ്റ്റാൻസിലെ തെറ്റുകളും ഗംഭീർ തിരുത്തി കൊടുത്തിരുന്നു.

ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനവും ലഭിച്ചത് ഹാർദിക്കിനല്ലയിരുന്നു. യുവതാരം ശുഭമന് ഗില്ലിനാണ് ടി-20 യിലും ഏകദനത്തിലും ആ സ്ഥാനം ലഭിച്ചത്. കുറച്ച് ദിവസം മുന്നേ നടന്ന പത്രസമ്മേളനത്തിൽ ഗൗതം ഗംഭീർ പറഞ്ഞിരുന്നു സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് താരങ്ങൾ ശ്രമിക്കുന്നത് എന്ന്. അത് കൊണ്ടാണ് ഇന്ന് ഹാർദിക്‌ ടീം മീറ്റിംഗിൽ പങ്കെടുക്കാതെ വന്നപ്പോൾ ഉടൻ തന്നെ ഗംഭീർ അതിൽ ഇടപെട്ട് സംസാരിച്ച് എല്ലാം പരിഹരിച്ചത്.

Latest Stories

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം! രഹസ്യം വെളിപ്പെടുത്തി ലച്ചു; വൈറലായി ചിത്രം