2023 ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ ആരാധകർ ആർത്തുല്ലസിച്ച് വിളിച്ച പേരാണ് മുഹമ്മദ് ഷമ്മി. താരത്തിന് പരിക്കേറ്റിട്ടും പെയിൻ കില്ലർ ഇൻജെക്ഷൻ സ്ഥിരമായി എടുത്തായിരുന്നു താരം ഓരോ മത്സരങ്ങളും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നത്. പരിക്ക് പറ്റി ടൂർണമെന്റിൽ നിന്നും പുറത്തായ ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ആയിരുന്നു ഷമ്മി ഇന്ത്യൻ ടീമിൽ മത്സരങ്ങൾ കളിക്കാൻ വന്നത്. വെറും ഏഴു മത്സരങ്ങൾ കൊണ്ട് 24 വിക്കറ്റുകൾ എടുത്ത് ഇന്ത്യൻ ബോളിങ്ങിന്റെ മികവ് കളിക്കളത്തിൽ കാണിച്ചു. ലോകകപ്പിന് ശേഷം താരത്തിന്റെ കാലിനു ഗുരുതരമായ പരിക്കായിരുന്നു സംഭവിച്ചത്.
ഈ വർഷം ജനുവരിയോടെ കാലിനു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. അത് മൂലം ഐപിഎൽ, ടി-20 ലോകകപ്പ് എന്നി ടൂർണമെന്റുകളിൽ നിന്നും താരത്തിന് ഒഴിഞ്ഞ് മാറി നിൽക്കേണ്ടി വന്നു. ഇപ്പോഴിതാ താരം തന്റെ രാജകീയ വരവിനു തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. നെറ്റ്സിൽ പരിശീലിക്കുന്ന വീഡിയോ ഷമ്മി കുറച്ച് ദിവസം മുന്നേ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. ഇന്ത്യൻ സിലക്ടർ ആയ അജിത് അഗാർക്കർ മുഹമ്മദ് ഷമ്മിയുടെ ഇപ്പോഴത്തെ സ്ഥിതിയും താരത്തിന്റെ മടങ്ങി വരവിനെ കുറിച്ചും പറഞ്ഞിരിക്കുകയാണ്.
സിലക്ടർ അജിത് അഗാർക്കറിന്റെ വാക്കുകൾ ഇങ്ങനെ:
” മുഹമ്മദ് ഷമി തന്റെ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന്റെ പാതി വഴിയിലാണ്. ഉടൻ തന്നെ അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങി വരും. ബംഗ്ലാദേശിനെതിരെ ഉള്ള പരമ്പരയിൽ അദ്ദേഹം തിരികെ എത്തും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്” അഗാർക്കർ പറഞ്ഞു.
ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ താരത്തിന് തിരിച്ച് വരാൻ സാധിച്ചില്ല. അദ്ദേഹത്തിന് ഇനിയും കുറച്ചും കൂടെ ഫിറ്റ്നസ് വീണ്ടെടുക്കാനായിട്ടുണ്ട്. എന്തായാലും താരം ബിസിസിഐയുടെ മേൽനോട്ടത്തിലാണ് തന്റെ പരിശീലനം ആരംഭിച്ചിരിക്കുന്നത്. അടുത്ത ടെസ്റ്റ് മത്സരങ്ങളിൽ ഷമി ഫിറ്റ്നസ് തെളിയിച്ച് വന്നാൽ ടീമിൽ അദ്ദേഹത്തിനായിരിക്കും മുൻഗണന എന്ന് അജിത് അഗാർക്കർ കൂട്ടി ചേർത്തു. തുടർന്ന് വരുന്ന ഏകദിനത്തിലും ഇന്ത്യൻ ടീമിൽ ഷമ്മി ഉണ്ടാകും. അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ മത്സരിച്ചാൽ അതിലും ഷമ്മിയുടെ പങ്കാളിത്തം ഉണ്ടാകും.