'അയാള്‍ രണ്ടു മണിക്കൂറില്‍ ഏറെ ബാറ്റ് വീശും, പക്ഷേ ഒരു ഉപകാരവുമില്ല'; തുറന്നടിച്ച് മുന്‍ പാക് ക്യാപ്റ്റന്‍

ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ ചേതേശ്വര്‍ പുജാരയുടെ മെല്ലപ്പോക്കിനെതിരെ തുറന്നടിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. ടീമിനായി പുജാരയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ബട്ട് പറഞ്ഞു.

പുജാരയ്ക്ക് ടെക്‌നിക്കല്‍ പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ല. ഇംഗ്ലണ്ടില്‍ കുറച്ച് റണ്‍സ് നേടാന്‍ പുജാര ശ്രമിച്ചു. എന്നാല്‍, അടിക്കേണ്ട പന്തുകള്‍ പോലും പ്രതിരോധിക്കുന്ന തന്റെ ഇഷ്ട ശൈലിയിലേക്ക് കടക്കുമ്പോള്‍ പുജാര രണ്ടര മണിക്കൂറിലേറെ ബാറ്റ് ചെയ്യുന്നു. പക്ഷേ, അയാള്‍ ഒന്നും ചെയ്യുന്നില്ല- ബട്ട് പറഞ്ഞു.

ഞായറാഴ്ച പുജാര 33 പന്തില്‍ 22 റണ്‍സെടുത്തു. പുജാര പോസിറ്റീവായിരുന്നുവെന്ന് അത് തെളിയിച്ചു. അല്ലെങ്കില്‍ അത്രയും റണ്‍സ് നേടാന്‍ 70 പന്തെങ്കിലും കളിച്ചേനെ. ആ ഷോര്‍ട്ട് ബോള്‍ കളിക്കേണ്ട ആവശ്യം പുജാരയ്ക്കുണ്ടായിരുന്നില്ല. പക്ഷേ, അതാണ് കൈല്‍ ജാമിസന് ചെയ്യാന്‍ കഴിയുന്നത്. ജാമിസന്റെ വേഗവും ഉയരവും കാരണം ബാറ്റര്‍മാര്‍ പിഴവുകള്‍ വരുത്തുന്നുവെന്നും ബട്ട് കൂട്ടിച്ചേര്‍ത്തു.