ഐസിസിയുടെ പുതിയ ടി-20 റാങ്കിംഗ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കുതിച്ച് ചാടി യുവ താരം യശസ്‌വി ജയ്‌സ്വാൾ. സിംബാവെയ്ക്ക് എതിരെ നടന്ന പര്യടനത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. അവസാന മൂന്ന് ടി-20 മത്സരങ്ങൾ മാത്രമാണ് ജയ്‌സ്വാളിനു കളിക്കാൻ സാധിച്ചത്. അതിൽ തന്നെ ടീമിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിച്ചു. ടി-20 ഫോർമാറ്റിൽ അടുത്ത ഓപ്പണിങ് പെയർ ആയി യശസ്‌വി ജയ്‌സ്വാളിനെയും ശുഭമൻ ഗില്ലിനെയും ആയിരിക്കും ഗംഭീർ തിരഞ്ഞെടുക്കുക.
ഐസിസി ടി 20 ലോകകപ്പിന്റെ ടീമിൽ ഇടം നേടിയിരുന്ന ജയ്‌സ്വാൾ ഒരു മത്സരം പോലും കളിച്ചിരുന്നില്ല. എന്നാലും ചെറിയ പ്രായത്തിൽ തന്നെ ലോകചാമ്പ്യൻ ആയ താരമാണ് ജയ്‌സ്വാൾ. അതിനു ശേഷമാണ് സിംബാവെ പര്യടനത്തിൽ താരം ടീമിന്റെ ഭാഗമായത്. ഈ മാസം അവസാനം നടക്കാൻ ഇരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിലെ ടി-20 മത്സരത്തിൽ യശസ്‌വി ജൈസ്വാളും ശുഭമൻ ഗില്ലും ആണ് ടീമിന്റെ ഓപ്പണിങ് പെയർ. യുവ താരം അഭിഷേക് ശർമ്മ തല്കാലം ബെഞ്ചിൽ ആയിരിക്കും. ഇവരിൽ ആരുടെയെങ്കിലും പ്രകടനം മോശമാവുകയാണെങ്കിൽ താരത്തിന് അവസരം ലഭിക്കും.
Read more
ജയ്‌സ്വാളിന്റെ റാങ്കിങ് പോയിന്റ് 743 ആണ്. നിലവിൽ ആറാം സ്ഥാനത്തായതു കൊണ്ട് താരത്തിന് ഇനിയും മറികടക്കാൻ ഉള്ളത് പാകിസ്ഥാൻ താരങ്ങളായ ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും ആണ്. ഇന്ത്യൻ യുവ താരങ്ങളിൽ ജയ്‌സ്വാളിനൊപ്പം ശുഭമൻ ഗില്ലും തന്റെ റാങ്കിങ് നില ഉയർത്തിയിട്ടുണ്ട്. 36 ആം സ്ഥാനത്തേക്കാണ് താരം തന്റെ നില ഉയർത്തിയത്. ഐസിസിയുടെ ആദ്യ 10 റാങ്കിങിൽ ഏഴാം സ്ഥാനത് നില്കുന്നത് ഋതുരാജ് ഗെയ്ക്‌വാദ് ആണ്. നിലവിൽ ഇന്ത്യൻ യുവ താരങ്ങൾ എല്ലാം ഗംഭീര പ്രകടനം ആണ് കാഴ്ച വെക്കുന്നത്. ഒന്നാം റാങ്കിങിൽ നില്കുന്നത് ഓസ്‌ട്രേലിയൻ താരം ട്രാവിസ് ഹെഡ് ആണ്. ഈ മാസം നടക്കാൻ ഇരിക്കുന്ന ശ്രീലങ്കൻ ടി 20 മത്സരങ്ങളിൽ മിന്നും പ്രകടനം ബാറ്റസ്മാൻമാർ നടത്തിയാൽ അവർക്ക് ഐസിസി റാങ്കിങിൽ വീണ്ടും ഉയരാൻ സാധിക്കും.