ഐസിസി ടൂര്‍ണമെന്റുകളില്‍ കിരീടം നേടാന്‍ പരാജയപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഉപായം പറഞ്ഞ് മുന്‍ താരം വസീം ജാഫര്‍. ഇന്ത്യന്‍ ടീം ജഴ്‌സി മാറ്റണമെന്നാണ് ജാഫര്‍ പറയുന്നത്.
ഐപിഎല്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സും ടി20 ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടം ചൂടിയ തമിഴ്നാടും മഞ്ഞ ജഴ്സിയാണ് ധരിച്ചത്. ഭാഗ്യ നിറം ഇന്ത്യയുടെ ജഴ്‌സിക്കും വേണമെന്നാണ് ജാഫര്‍ ട്വിറ്ററില്‍ പറഞ്ഞത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മഞ്ഞ ജഴ്‌സി അണിഞ്ഞ് കളിക്കുന്ന ചിത്രത്തിനൊപ്പം ‘ഈ ജഴ്സി തിരിച്ചു കൊണ്ടു വരേണ്ട സമയമായി’- എന്ന പറയുന്ന ട്വീറ്റാണ് ജാഫര്‍ പങ്കുവച്ചത്.
ജാഫര്‍ പങ്കുവച്ച ചിത്രത്തില്‍ സച്ചിന്‍ ധരിച്ചിരിക്കുന്നത് 1994ലെ വേള്‍ഡ് സീരിസിലും ന്യൂസിലന്‍ഡ് പര്യടനത്തിലും ഇന്ത്യയുടെ ജഴ്‌സിയാണ്. 1995ല്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയുടെ നിറം കടുംനീലയിലേക്ക് മാറ്റിയിരുന്നു.