'പണം വാങ്ങിയാൽ പണി എടുക്കണം'; ലേലത്തിൽ വാങ്ങിയ ശേഷം പിന്മാറുന്ന താരങ്ങൾക്കെതിരെ ഐപിഎൽ ടീമുകൾ രംഗത്ത്

എല്ലാ ഐപിഎൽ സീസണിലും ടീമുകൾ വൻതുകയ്ക്കായിരിക്കും പ്രമുഖ താരങ്ങളെ മേടിക്കുന്നത്. എന്നാൽ മിക്ക കളിക്കാരും കാരണം പോലും ബോധിപ്പിക്കാതെയാണ് ഐപിഎല്ലിൽ നിന്നും പിന്മാറുന്നത്. അത് ടീമിനെ സംബന്ധിച്ച് വലിയ ദോഷമാണ്. ഐപിഎൽ കിരീടം നേടാനായിട്ടാണ് എല്ലാ ടീമുകളും വൻ തുകയ്ക്ക് കളിക്കാരെ മേടിക്കുന്നത്. സീസൺ ആകുമ്പോൾ കളിക്കളത്തിൽ ആയാലും പരിശീലനത്തിൽ ആയാലും ഒരിക്കലും 100 ശതമാനവും നൽകാറില്ല. ഇന്ത്യൻ താരങ്ങൾ ആരും ഇത് പോലെ ചെയ്യാറില്ല, വിദേശ രാജ്യങ്ങളിലുള്ള താരങ്ങളാണ് ഇത് പോലെ പെരുമാറുന്നത്. ഇതിനെതിരെ ശക്തമായി രംഗത്ത് എത്തിയിരിക്കുകയാണ് ഐപിഎൽ ടീമുകൾ. താരലേലത്തിൽ പങ്കെടുത്ത് ടീമിന്റെ ഭാഗമായശേഷം വിദേശ താരങ്ങൾ കളിക്കാൻ വരാത്തതിൽ നടപടി എടുക്കണമെന്നും. ഇത്തരം താരങ്ങളെ നിയന്ത്രിക്കാൻ ബിസിസിഐ ഇടപെടണമെന്നാണ് ടീമുകളുടെ ആവശ്യം.

കഴിഞ്ഞ ഐപിഎൽ സീസണില്‍ ജേസൺ റോയ്, അലക്സ് ഹെയ്‍ൽസ്, വാനിന്ദു ഹസരംഗ തുടങ്ങി നിരവധി താരങ്ങൾ കളിച്ചിരുന്നില്ല. അതിനു മുൻപത്തെ സീസണിൽ ഇംഗ്ലണ്ട് താരമായ ബെൻ സ്റ്റോക്സിനെ വൻ തുകയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്‌സ് മേടിച്ചത്. ആ സീസണിൽ താരം എല്ലാ മത്സരങ്ങളും കളിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെ ടി-20 ഫോർമാറ്റിൽ ലോകകപ്പ് നേടി കൊടുത്തതിനു തൊട്ട് പിന്നാലെ ആയിരുന്നു സ്റ്റോക്സ് ചെന്നൈ ടീമിലേക്ക് ജോയിൻ ചെയ്യ്തത്. അന്നത്തെ സമയത്ത് ആരാധകർ ഇത് വൻ ആഘോഷമാകുകയും ചെയ്യ്തു. എന്നാൽ ഐപിഎല്ലിൽ സ്റ്റോക്സ് അധികം മത്സരങ്ങൾ കളിച്ചിരുന്നില്ല. വ്യക്തമായ കരണങ്ങൾ പറയാതെ ആണ് താരം സീസൺ തീരുന്നതിനു മുൻപ് ചെന്നൈ ടീമിൽ നിന്നും പിന്മാറിയത്. അത് പോലെ ഒരുപാട് താരങ്ങളും ഐപിഎൽ സീസൺ പൂർത്തിയാകാതെ പകുതിക്ക് മടങ്ങിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നാണ് ഐപിഎൽ ടീമുകൾ ബിസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ മിക്ക താരങ്ങളും മടങ്ങിയതോടെ ഒരുപാട് വിമർശനങ്ങൾക്ക് ഇത് വഴി ആവുകയും ചെയ്യ്തിട്ടുണ്ട്. മുൻ ഇന്ത്യൻ താരങ്ങളും ആരാധകരും അടക്കം ഇതിനെതിരെ അന്ന് രംഗത്ത് വന്നിരുന്നു. ടൂർണമെന്റിൽ വൻ തുകയ്ക്ക് മേടിക്കുന്ന താരങ്ങൾ സീസൺ തുടങ്ങി കഴിഞ്ഞ പിന്മാറുന്ന ശീലം തടയണം എന്നും ഇങ്ങനെ ചെയ്യുന്ന കളികാർക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്നും ടീം മാനേജ്മെന്റുകൾ ബിസിസിയോട് ആവശ്യപ്പെട്ടു. ഇതിനെതിരെ നടപടി എടുക്കുമെന്നും ബിസിസിഐ പറഞ്ഞു. പ്രധാനപ്പെട്ട പല വിദേശ താരങ്ങളും മെഗാ ലേലത്തിൽ പങ്കെടുക്കാതെ മിനി ലേലത്തിനായി കാത്തിരിക്കുകയാണ്. ഒരുപാടു താരങ്ങൾ പങ്കെടുക്കുന്ന മെഗാ ലേലത്തേക്കാളും മിനി ലേലത്തിൽ വൻ തുകയ്ക്ക് വിറ്റുപോകാനുള്ള സാധ്യതയുണ്ടെന്നതാണ് ഇതിനു കാരണം. ഇത്തരം രീതികൾക്കു മാറ്റം വേണമെന്നും ഫ്രാഞ്ചൈസികൾ ബിസിസിഐയ്ക്കു മുന്നില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Latest Stories

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍

ക്രിസ്തുമത വിശ്വാസികൾക്ക് മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിൽ വിലക്കില്ല; എം എം ലോറൻസിൻ്റെ മകളുടെ ഹർജി തള്ളി സുപ്രീംകോടതി

സഞ്ജുവിന് ടീമിൽ ഇടം കിട്ടാത്തത് ആ ഒറ്റ കാരണം കൊണ്ട്, പണി കിട്ടാൻ അത് കാരണം; ആ സെഞ്ച്വറി പാരയായോ?

ഡിഎംകെയോട് മത്സരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പേടി; ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ സ്റ്റാലിന്റെ പാര്‍ട്ടി ഏകപക്ഷീയ വിജയത്തിനരികെ; സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ബിജെപിയും

സൈസ് പോരാ എന്ന വാക്കുകള്‍ വളച്ചൊടിച്ചു, അദ്ദേഹം ലോകത്തിലെ ഏറ്റവും സ്‌നേഹമുള്ള മനുഷ്യന്‍; അശ്ലീല പരാമര്‍ശം നടത്തിയ സംവിധായകനെ പിന്തുണച്ച് നടി

സഞ്ജുവിനെ തഴഞ്ഞതിന്റെ പുറകിൽ കേരള ക്രിക്കറ്റ് അക്കാഡമിയോ?; വിശദീകരണവുമായി അധികൃതർ രംഗത്ത്

ലോകകപ്പ് ജയിക്കുന്നതിൽ നല്ല പങ്ക് വഹിച്ച പയ്യനാണ്, പക്ഷെ അവനെ നൈസായി ടീം തേച്ചു; രോഹിത്തിനും ഗംഭീറിനും എതിരെ ആകാശ് ചോപ്ര