ബംഗ്ളദേശിനെതിരെ നടന്ന രണ്ടാം ടി-20 മത്സരത്തിൽ 86 റൺസിന് വിജയിച്ച് ഇന്ത്യ. ഇതോടെ പരമ്പര ഇന്ത്യ 2-0 ത്തിന് നേടി. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും പൂർണ അധിപത്യമായിരുന്നു ഇന്ത്യ ഇന്ന് കളിക്കളത്തിൽ നടത്തിയത്. ബോളിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി നാല് ഓവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. മായങ്ക് യാദവ് നാല് ഓവറിൽ 30 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. നിതീഷ് കുമാർ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
കൂടാതെ അഭിഷേക് ശർമ്മ, റിയാൻ പരാഗ്, വാഷിംഗ്‌ടൺ സുന്ദർ, അർശ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി. ബംഗ്ലാദേശിന് വേണ്ടി മുഹമ്മദുള്ള മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. താരം 39 പന്തുകളിൽ 41 റൺസ് നേടി. കൂടാതെ പർവേസ് ഹൊസൈൻ 12 പന്തിൽ 16 റൺസും, ലിറ്റർ ദാസ് 11 പന്തിൽ 14 റൺസും, നജ്മുൽ ഷാന്റോ 7 പന്തിൽ 11 റൺസും, മെഹന്ദി ഹസൻ 16 പന്തിൽ 16 റൺസും മാത്രമാണ് നേടിയത്. ബോളിങ്ങിൽ റിഷാദ് ഹൊസൈൻ മൂന്നു വിക്കറ്റുകളും, ടാസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, തൻസീം ഹസൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി.
ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ നിതീഷ് കുമാർ 34 പന്തിൽ 7 സിക്സറുകളും 4 ഫോറം അടക്കം 74 റൺസ് ആണ് നേടിയത്. കൂടാതെ റിങ്കു സിങ് 29 പന്തുകളിൽ നിന്ന് 5 ഫോറുകളും 3 സിക്സറുകളുമടക്കം 53 റൺസും നേടി. ടീമിൽ മികച്ച ബാറ്റിംഗ് പ്രകടനം എടുത്ത താരങ്ങളാണ് ഹാർദിക് പാണ്ട്യ 19 പന്തിൽ 32 റൺസ്, റിയാൻ പരാഗ് 6 പന്തിൽ 15 റൺസ്, അർശ്ദീപ് സിങ് രണ്ട് ബോളിൽ 6 റൺസ് എന്നിവർ. ഇതോടെ പരമ്പര 2 -0 ത്തിന് ഇന്ത്യ സ്വന്തമാക്കി.