'അടിച്ചിടാൻ മാത്രമല്ല എറിഞ്ഞിടാനും ഇന്ത്യ പൊളിയാണ്‌'; ബംഗ്ലാദേശിനെതിരെ 86 റൺസ് വിജയം; പരമ്പര 2-0

ബംഗ്ളദേശിനെതിരെ നടന്ന രണ്ടാം ടി-20 മത്സരത്തിൽ 86 റൺസിന് വിജയിച്ച് ഇന്ത്യ. ഇതോടെ പരമ്പര ഇന്ത്യ 2-0 ത്തിന് നേടി. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും പൂർണ അധിപത്യമായിരുന്നു ഇന്ത്യ ഇന്ന് കളിക്കളത്തിൽ നടത്തിയത്. ബോളിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി നാല് ഓവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. മായങ്ക് യാദവ് നാല് ഓവറിൽ 30 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. നിതീഷ് കുമാർ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

കൂടാതെ അഭിഷേക് ശർമ്മ, റിയാൻ പരാഗ്, വാഷിംഗ്‌ടൺ സുന്ദർ, അർശ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി. ബംഗ്ലാദേശിന് വേണ്ടി മുഹമ്മദുള്ള മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. താരം 39 പന്തുകളിൽ 41 റൺസ് നേടി. കൂടാതെ പർവേസ് ഹൊസൈൻ 12 പന്തിൽ 16 റൺസും, ലിറ്റർ ദാസ് 11 പന്തിൽ 14 റൺസും, നജ്മുൽ ഷാന്റോ 7 പന്തിൽ 11 റൺസും, മെഹന്ദി ഹസൻ 16 പന്തിൽ 16 റൺസും മാത്രമാണ് നേടിയത്. ബോളിങ്ങിൽ റിഷാദ് ഹൊസൈൻ മൂന്നു വിക്കറ്റുകളും, ടാസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, തൻസീം ഹസൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി.

ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ നിതീഷ് കുമാർ 34 പന്തിൽ 7 സിക്സറുകളും 4 ഫോറം അടക്കം 74 റൺസ് ആണ് നേടിയത്. കൂടാതെ റിങ്കു സിങ് 29 പന്തുകളിൽ നിന്ന് 5 ഫോറുകളും 3 സിക്സറുകളുമടക്കം 53 റൺസും നേടി. ടീമിൽ മികച്ച ബാറ്റിംഗ് പ്രകടനം എടുത്ത താരങ്ങളാണ് ഹാർദിക്‌ പാണ്ട്യ 19 പന്തിൽ 32 റൺസ്, റിയാൻ പരാഗ് 6 പന്തിൽ 15 റൺസ്, അർശ്ദീപ് സിങ് രണ്ട് ബോളിൽ 6 റൺസ് എന്നിവർ. ഇതോടെ പരമ്പര 2 -0 ത്തിന് ഇന്ത്യ സ്വന്തമാക്കി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം