'സൗരവ് ഗാംഗുലി തിരഞ്ഞെടുത്ത താരങ്ങളുടെ പേരുകൾ കണ്ട് ഞെട്ടി ഇന്ത്യൻ ആരാധകർ'; ഓൾടൈം പ്ലെയിംഗ് ഇലവൻ ഇങ്ങനെ

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സൗരവ് ഗാംഗുലി. ഇന്ത്യൻ ടീമിനെ ഇത്രയും മികച്ച രീതിയിൽ മുൻപിലേക്ക് കൊണ്ട് വന്നതിന് ഗാംഗുലി വഹിച്ച പങ്ക് ചെറുതല്ല. അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ 2003 ഇൽ ഏകദിന ലോകകപ്പിൽ ഫൈനൽ വരെ എത്തിയിരുന്നു. എന്നാൽ അന്ന് ഇന്ത്യയ്ക്ക് കപ്പ് നേടാൻ സാധിച്ചിരുന്നില്ല.

ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം അദ്ദേഹം ഇപ്പോൾ ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് പരിശീലക സംഘത്തിന്റെ ഭാഗമാണ്. താരത്തിന്റെ ഒൽടൈം പ്ലെയിങ് ഇലവൻ ആരൊക്കെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.

ഓപ്പണിങ് ബാറ്റിംഗിൽ വിരേന്ദർ സേവാഗിനെ തിരഞ്ഞെടുക്കും എന്നാണ് എല്ലാവരും കരുതിയത്. ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു അദ്ദേഹം മാത്യു ഹെയ്ഡനെയും അലെസ്റ്റര്‍ കുക്കിനെയും തിരഞ്ഞെടുത്തത്. മൂന്നാം നമ്പറിൽ രാഹുൽ ദ്രാവിഡിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. നാലാം നമ്പറിൽ ക്രിക്കറ്റ് ദൈവമായ സച്ചിൻ ടെണ്ടുൽക്കറെയും അദ്ദേഹം ഉൾപ്പെടുത്തി. ടീമിലേക്ക് വിരാട് കോലിയെ ഗാംഗുലി പരിഗണിച്ചില്ല.

ടീമിൽ നായകനായി ഏതെങ്കിലും ഇന്ത്യൻ താരത്തിനെ കൊണ്ട് വരും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഗാംഗുലി തിരഞ്ഞെടുത്തത് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആയ റിക്കി പോണ്ടിങ്ങിനെയാണ്. കൂടാതെ പേസ് ഓള്‍റൗണ്ടറായി ജാക്‌സ് കാലിസിനെയാണ് ഗാംഗുലി ഉൾപ്പെടുത്തുന്നത്. ധോണിക്ക് പകരം മുന്‍ ശ്രീലങ്കന്‍ നായകനും വിക്കറ്റ് കീപ്പറുമായ കുമാര്‍ സംഗക്കാരയെയാണ് ഗാംഗുലി വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്.

പേസ് നിരയില്‍ മുന്‍ ഓസീസ് താരമായ ഗ്ലെന്‍ മഗ്രാത്തിനേയും മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറായ ഡെയ്ല്‍ സ്റ്റെയിനേയുമാണ് ടീമിൽ എടുത്തിരിക്കുന്നത്. സ്പെഷ്യലിസ്റ്റ് സ്പിൻ ബോളേഴ്‌സ് ആയി ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനേയും മുന്‍ ഓസീസ് സ്പിന്നറായ ഷെയ്ന്‍ വോണിനേയുമാണ് ഗാംഗുലി പരിഗണിച്ചത്. ഇതാണ് ഗാംഗുലിയുടെ ഒൽടൈം പ്ലെയിങ് ഇലവൻ

Latest Stories

ഒരമ്മയെന്ന നിലക്ക് ഐശ്വര്യ ഇങ്ങനെയാണ്; വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ അഭിഷേക് ബച്ചൻ

ഐപിഎൽ 2025: നിർണായക നീക്കത്തിൽ മിന്നും താരത്തെ സ്വന്തമാക്കി ചെന്നൈ

'കട്ടൻ ചായയും പരിപ്പുവടയും' ഈപിയുടെ ആത്മകഥ വിവാദം; ഡിസി ബുക്സിൽ നടപടി, പബ്ലിക്കേഷൻ മേധാവിക്ക് സസ്പെൻഷൻ

കരുതി വെച്ച പണം ഇവന് വേണ്ടിയായിരുന്നു; ഐപിഎൽ ലേലത്തിൽ കിംഗ് കോഹ്‌ലിയുടെ ടീമിൽ ഒരു സൂപ്പർ താരം കൂടി

'കട്ടന്‍ ചായയും പരിപ്പുവടയും', ഇപിയുമായി കരാറില്ലെന്ന് പൊലീസിനോട് രവി ഡിസി; ആത്മകഥാ വിവാദം തന്നെ വ്യക്തിഹത്യ നടത്താനെന്ന് പിന്നാലെ ഇപിയുടെ പ്രതികരണം; പാര്‍ട്ടിയ്ക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല'

'പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല, കുതിക്കാൻ' - പെർത്തിൽ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്

'കരണകുറ്റിക്ക് അടികൊടുക്കല്‍' ഒഴിവാക്കി വെള്ളപൂശി.. ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്നയാള്‍ക്ക് എന്ത് യോഗ്യത: ആലപ്പി അഷ്‌റഫ്

വരവറിയിച്ച് സാധാരണക്കാരന്റെ ഫോര്‍ച്യൂണര്‍! നാല് പുതിയ 4WD എസ്‌യുവികളുമായി ടൊയോട്ട ഉടനെത്തും!

"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!