'ഇന്ത്യൻ യുവ ടീം പൊളി അല്ലെ'; സീരീസ് വിജയിച്ചതിൽ മുഖ്യ പങ്കാളി ആയവർ ഇവർ

സിംബാവെ ആയിട്ടുള്ള ടി-20 സീരീസുകളിൽ ഇന്ത്യ 4-1 എന്ന നിലയിൽ തകർപ്പൻ വിജയവുമായിട്ടാണ് കളം വിട്ടത്. ആദ്യ കളിയിൽ തോൽവി ഏറ്റു വാങ്ങിയ ഇന്ത്യൻ ടീം തിരികെ മറുപടി നൽകിയത് അടുത്ത നാല് സീരീസുകളും തൂത്തുവാരികൊണ്ട് ആയിരുന്നു. ക്യാപ്റ്റൻ ശുഭമൻ ഗില്ലിന്റെ കിഴിൽ ഇറങ്ങിയ ടീം ഗംഭീര പ്രകടനമാണ് എല്ലാ മത്സരങ്ങളിലും കാഴ്ച വെച്ചത്. സീനിയർ താരങ്ങളുടെ അഭാവത്തിൽ ഇറങ്ങിയ ടീമിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാൻ വകയുള്ള യുവ താരങ്ങൾ അരങേറി എന്നതാണ് ഏറ്റവും വലിയ പോസിറ്റീവുകളിൽ ഒന്ന്.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച ബോളേഴ്സിൽ ഒന്നാം സ്ഥാനത് നിൽക്കുന്ന ആൾ ആണ് രവി ബിഷ്‌ണോയി. കുറച്ച നാൾ മുൻപ് വരെ ഐസിസി ബോളിങ് റാങ്കിങിൽ ഒന്നാം സ്ഥാനത് എത്തിയ ആൾ ആണ് അദ്ദേഹം. 5 മത്സരങ്ങളിൽ നിന്നായി അദ്ദേഹം 5.57 എക്കണോമിയിൽ 6 വിക്കറ്റുകളാണ്‌ നേടിയത്. ഈ ടൂർണമെന്റിലെ രണ്ടാമത്തെ പോസിറ്റീവ് പ്രകടനം കാഴ്ച്ച വെച്ചത് പേസ് ബോളർ മുകേഷ് കുമാർ ആണ്. മത്സരത്തിൽ 8 വിക്കറ്റുകൾ ആണ് താരം നേടിയത്. 5 ആം ടി-20 മത്സരത്തിൽ നാല് പേരെ പുറത്താക്കി പ്ലയെർ ഓഫ് ദി മാച്ച് പുരസ്കാരവും കരസ്ഥമാക്കി. അദ്ദേഹത്തിന്റെ യോർക്കറുകൾ ആണ് ഏറ്റവും പ്രേത്യേകത നിറഞ്ഞത്.

ബാറ്റിംഗ് നിര നോക്കുകയാണെങ്കിൽ റൂട്ടുരാജ് ഗെയ്ക്‌വാദിന്റെ പ്രകടനം ഇന്ത്യയ്ക്ക് അഭിമാനിക്കാൻ വകയുള്ളതാണ്. താരം ഈ സീസൺ കൊണ്ട് തന്നെ ഐസിസി റാങ്കിങ് ലിസ്റ്റിൽ ഏഴാം സ്ഥാനത്തേക്ക് എത്തിപ്പെട്ടു. ഓപ്പണിങ് ബാറ്റസ്മാന്മാരായ ഗില്ലും അഭിഷേകും കളം നിറഞ്ഞതോടെ ഗെയ്ക്‌വാദ് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഏത് സ്ഥാനത്തായാലും ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതാണ് ഗെയ്ക്‌വാദിന്റെ ശൈലി. അഭിഷേക് ശർമ്മ എന്ന പുതിയ താരത്തെയും ഇന്ത്യയ്ക്ക് ലഭിച്ചു ഈ സീരീസിൽ നിന്ന്. തന്റെ രണ്ടാം മത്സരത്തിൽ തന്നെ വെടിക്കെട്ട് ബാറ്റിങിലൂടെ സെഞ്ച്വറി തികച്ച ആൾ ആണ് അഭിഷേക്.

അടുത്ത പ്രധാന താരം ഇടംകൈ സ്പിന്നറും ബാറ്റ്‌സ്മാനുമായ വാഷിംഗ്ട്ടൺ സുന്ദറാണ്. ടീമിൽ രവീന്ദ്ര ജഡേജയുടെ വിടവ് നികത്താൻ ശേഷി ഉള്ള താരം ആണ് അദ്ദേഹം. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേ സമയം ടീമിന് വിശ്വസിക്കാൻ പറ്റുന്ന താരമാണ് അദ്ദേഹം. സിംബാവെ ആയിട്ടുള്ള സീരീസിൽ പ്ലയെർ ഓഫ് ദി സീരീസ് ആയിട്ട് തിരഞ്ഞെടുക്കപ്പെട്ടത് സുന്ദർ ആണ്. 8 വിക്കറ്റുകളാണ്‌ ടൂർണമെന്റിൽ ഉടനീളം താരം ഇന്ത്യയ്ക്കായി നേടിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ