'ജോസേട്ടന്റെ പണി പോകുന്ന ലക്ഷണം ആണല്ലോ'; ബട്ലറിന് കിട്ടിയത് വമ്പൻ പണി; ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക

വെസ്റ്റ് ഇൻഡീസുമായുള്ള ടെസ്റ്റ് സീരീസ് വിജയത്തിനു ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലറിന് ഗുരുതര പരിക്ക് സംഭവിച്ചു. താരത്തിന്റെ കാഫിനാണ് ഗുരുതരമായ പരിക്കേറ്റത്. അടുപ്പിച്ച് രണ്ട് ടെസ്റ്റ് സീരീസ് വിജയിച്ച ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസിനെതിരെ ഉള്ള സീരീസ് സ്വന്തമാക്കിയിരുന്നു. അവസാനത്തെ ടെസ്റ്റ് സീരീസ് ജൂലൈ 26 നു ആണ് ആരംഭിക്കുന്നത്. നിലവിൽ അടുത്ത മത്സരത്തിൽ നിന്നും ബട്ലറിനു കളിക്കാൻ സാധിക്കില്ല. എന്നാൽ താരത്തിന് പകരം ആരാകും അടുത്ത ക്യാപ്റ്റൻ എന്ന് ഇത് വരെ തീരുമാനം ആയിട്ടില്ല.

ജോസ് ബട്ലറിന്റെ ക്യാപ്റ്റസിയിൽ ആശങ്ക പ്രകടിപ്പിച്ചിരികുകയാണ് ഇംഗ്ലണ്ട് പരിശീലകർ. നിലവിൽ വൈറ്റ് ബോൾ ടൂർണമെന്റുകളിൽ താരം ആകപ്പാടെ 2022 ടി 20 ലോകകപ്പ് മാത്രമാണ് നേടിയിരിക്കുന്നത്. അതിനു ശേഷം കളിച്ച ഒട്ടുമിക്ക മത്സരങ്ങളും, ടൂർണമെന്റുകളും ജോസ് ബാറ്റ്ലറിന്റെ കീഴിൽ ഇറങ്ങിയ ഇംഗ്ലണ്ട് ടീം തോൽവി ഏറ്റു വാങ്ങിയിരുന്നു. 2023 ലോകകപ്പിലും ഇംഗ്ലണ്ട് ഏഴാം സ്ഥാനത് നിന്നായിരുന്നു ടൂർണമെന്റ് അവസാനിപ്പിച്ചത്. തുടർന്ന് ജോസ് ബട്ലറിനെ ക്യാപ്റ്റൻ സ്ഥാനത് മാറ്റണം എന്ന ആവശ്യം നിലനിന്നിരുന്നു. പക്ഷെ താരം തന്നെ വീണ്ടു ക്യാപ്റ്റൻ ആയി തുടർന്നു. കഴിഞ്ഞ ടി 20 ലോകകപ്പ് വരെ ആയിരുന്നു താരത്തിന് സമയം അനുവദിച്ചിരുന്നത്. ഈ കഴിഞ്ഞ ടി-20 ലോകകപ്പിലും ഇംഗ്ലണ്ട് സെമി ഫൈനലിൽ ഇന്ത്യയോട് 68 റൺസിന്‌ തോൽവി ഏറ്റു വാങ്ങി ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു. ഇതോടെ താരത്തിന് വൈറ്റ് ബോൾ ക്യാപ്റ്റൻസിയിൽ നിന്നും പുറത്താകും എന്നത് ഉറപ്പാണ്.

2015 മുതൽ ഇയോൻ മോർഗൻ ആയിരുന്നു ഇംഗ്ലണ്ടിനെ നയിച്ചിരുന്നത്. അദ്ദേഹത്തിന്റെ കീഴിൽ ആയിരുന്നു ഇംഗ്ലണ്ട് 2019 ലോകകപ്പ് നേടിയിരുന്നത്. മോർഗന്റെ വിരമികളോടെ ആയിരുന്നു ഇംഗ്ലണ്ടിന്റെ നായക സ്ഥാനം ജോസ് ബാറ്റ്ലറിന്റെ പക്കൽ വന്നു ചേർന്നത്. 2022 ടി-20 ലോകക്കപ്പ് ആയിരുന്നു അവർ അവസാനമായി വിജയിച്ച ഒരു ഐസിസി ട്രോഫി. അതിനു ശേഷം മിക്ക കളികളും ടീം തോറ്റിരുന്നു. ജോസ് ബാറ്റ്ലറിന്റെ ക്യാപ്റ്റൻസി നഷ്ടമായാൽ ടീമിന്റെ അടുത്ത നായകനായി ഹാരി ബ്രൂക്ക്കിനെ ആയിരിക്കും തിരഞ്ഞെടുക്കുക. എന്തായാലും നിലവിൽ ഇത് വരെ തീരുമാനങ്ങൾ ഒന്നും തന്നെ ഇംഗ്ലണ്ട് ടീം എടുത്തിട്ടില്ല. ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍