ടെസ്റ്റ് ഫോർമാറ്റിൽ ടി-20 കളിക്കുന്ന തന്ത്രമാണ് ഇത്തവണ ഇന്ത്യൻ താരങ്ങൾ എടുത്തിരിക്കുന്നത്. വന്നവരും പോയവരും എല്ലാം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് നടത്തിയിരിക്കുന്നത്. ടോപ് ഓർഡർ, മിഡിൽ ഓർഡർ, ലോവർ ഓർഡർ എല്ലാവരും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാൽ ബാറ്റിംഗ് കൊണ്ട് ഏറ്റവും വെടിക്കെട്ട് ഇന്നിങ്‌സ് കാഴ്ചവെച്ചത് ബോളർ ആകാശ് ദീപ് സിങ് ആയിരുന്നു.
നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് അടിക്കാൻ ശ്രമിച്ചു, എന്നാൽ അത് പാഴായി. വിക്കറ്റ് കളയാൻ വേണ്ടി മനഃപൂർവം ആകാശ് കളിക്കുന്നു എന്നായിരിക്കും ആ നിമിഷം കാണികൾക്ക് തോന്നിയിട്ടുണ്ടാവുക. എന്നാൽ രണ്ടാമത്തെയും മൂന്നാമത്തെയും ബോളുകൾ കിടിലൻ സിക്‌സറുകൾ പായിച്ച് തകർത്തടിച്ചിരിക്കുകയാണ് താരം. ഇന്ത്യയുടെ പ്രധാനപ്പെട്ട നാല് വിക്കറ്റുകളും സ്വന്തമാക്കിയ ഷകിബ് അൽ ഹസൻ നിരാശയായോടെയാണ് ഓവർ അവസാനിപ്പിച്ചത്.
ആകാശ് ഇന്ന് കളിക്കാൻ ഉപയോഗിച്ച ബാറ്റ് വിരാട് കോഹ്ലി അദ്ദേഹത്തിന് സമ്മാനമായി നൽകിയ ബാറ്റ് ആയിരുന്നു. വിരാടിന്റെ ബാറ്റ് ആണെങ്കിൽ അടിച്ചില്ലെങ്കിലേ അത്ഭുതമുള്ളു എന്നാണ് ആരാധകരുടെ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്. ഇന്നത്തെ മത്സരത്തിൽ വിരാട് കോഹ്‌ലിയും ഗംഭീര ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്.
ആക്രമിച്ച് കളിക്കുന്ന രീതി എടുത്തത് കൊണ്ട് തന്നെ ഇന്ത്യയ്ക്ക് പെട്ടന്ന് തന്നെ വിക്കറ്റുകൾ നഷ്ടമായി. 300 കടക്കാൻ അവർക്ക് സാധിച്ചില്ല. ഫോം ഔട്ട് ആയി നിന്നിരുന്ന കെ.എൽ രാഹുൽ ഇന്ന് മികച്ച പ്രകടനം കാഴ്ച വെച്ചു. നിലവിൽ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സിൽ 26 റൺസിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി. നാളെയാണ് പരമ്പരയിലെ അവസാന ദിവസം. സമനില നേടാനാണ് ബംഗ്ലാദേശ് ലക്ഷ്യം ഇടുന്നത്.