'ആര് വിചാരിച്ചാലും അയാളെ തളർത്താൻ സാധിക്കില്ല'; ഇന്ത്യന്‍ താരത്തോടുള്ള പിന്തുണ ഊട്ടിയുറപ്പിച്ച് ഇഷാന്‍ കിഷന്‍

2024 ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കളിയാക്കലുകളും വിമർശനങ്ങളും കേട്ടിട്ടുള്ള താരമാണ് ഹാർദിക്‌ പാണ്ഡ്യ. രോഹിതിനെ മാറ്റി ഹാർദിക്കിനെ മുബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ആക്കിയപ്പോൾ തന്നെ സ്വന്തം ആരാധകരുടെ വരെ വെറുപ്പ് സമ്പാദിച്ചിരുന്നു. ഈ അവസ്ഥയെ ഹാർദിക്‌ എങ്ങനെ ആണ് നേരിട്ടത് എന്ന വെളുപ്പെടുത്തി ഇരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാൻ കിഷൻ. ഐപിഎല്ലിൽ വാങ്ടെ സ്റ്റേഡിയത്തിൽ തന്നെ കൂവിവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യ്ത ആരാധകരുടെ മുൻപിൽ വെച്ച് തന്നെ രാജാവിനെ പോലെ കപ്പുയർത്തി വന്ന ഹാർദിക്‌ കാണിച്ചത് ക്രിക്കറ്റ് ആരാധകർക് ഹരമായിരുന്നു.

ഇഷാൻ കിഷന്റെ വാക്കുകൾ ഇങ്ങനെ:

” വിമര്‍ശകരെ കൊണ്ടു തന്നെ കൈയടിപ്പിച്ച് ഹാര്‍ദിക് ശക്തമായ തിരിച്ചുവരവ് നടത്തിയതില്‍ ഞാൻ വളരെയധികം സന്തോഷവാനാണ്. കഴിഞ്ഞ ആറു മാസത്തിനിടെ അത്ര മാത്രം അധിക്ഷേപങ്ങളാണ് ഹാര്‍ദിക്കിനു നേരിടേണ്ടി വന്നത് പക്ഷെ ഒരിക്കല്‍പ്പോലും മനസ്സ് തളര്‍ന്ന് അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല. ലോകകപ്പില്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ ഇംപാക്ടുണ്ടാക്കാന്‍ ഹാര്‍ദിക്കിനു കഴിഞ്ഞു.

2023 ൽ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും മുബൈയിലേക്ക് വന്ന ഹാർദിക്‌, രോഹിത് ശർമയുടെ കൈയിൽ നിന്നും ക്യാപ്റ്റൻസി തട്ടി എടുത്ത് ആരാധകർക്കിടയിൽ വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. മുംബൈയിൽ മാത്രമല്ല മറ്റു സ്ഥലങ്ങളിൽ നടന്ന മത്സരങ്ങളിൽ പോലും ഹാർദിക്കിന് ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

അതെല്ലാം ഒരു ചെറുപുഞ്ചിരിയോടെ നേരിട്ട ഹാർദിക്‌ ഇന്ന് നില്‍ക്കുന്നത് ലോകത്തിന്റെ നെറുകയിൽ ആണ്. ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മിന്നും ജയം സമ്മാനിച്ചത് ഹാർദിക്‌ പാണ്ഡ്യ കൂടെ ആയിരുന്നു. ഐസിസി റാങ്കിങിലെ ഓൾ റൗണ്ടർ സ്ഥാനത് ഹാർദിക്‌ പാണ്ട്യ ആണ് ഒന്നാമൻ.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ