'യുവി ഇങ്ങനെ ചെയ്യും എന്ന് ആരും പ്രതീക്ഷിച്ചില്ല'; അഭിഷേക് ശർമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് യുവരാജ് സിംഗ്; സംഭവം വൈറൽ

ഗ്വാളിയോറിലെ ന്യൂ മാധവ്‌റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടി-20യിൽ അവരെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ഗംഭീര വിജയം സ്വന്തമാക്കി ഇന്ത്യ. ബോളിങ്ങിലും ബാറ്റിംഗിലും പൂർണ ആധിപത്യം തന്നെയായിരുന്നു ഇന്ത്യ നടത്തിയിരുന്നത്. മത്സരത്തിൽ ഓപ്പണിങ് ബാറ്റ്‌സ്മാനായ അഭിഷേക് ശർമ്മ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാൽ അദ്ദേഹം റൺ ഔട്ട് ആയി പുറത്താവുകയായിരുന്നു.

അഭിഷേകിനെ പുറത്താക്കിയത് സഞ്ജു സാംസണിനെ പിഴവ് മൂലമാണെന്ന് പറഞ്ഞു കൊണ്ട് ഒരുപാട് ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്. ആദ്യ ടി-20 വിജയത്തിന് ശേഷം അഭിഷേക് ശർമ്മ ഇൻസ്റ്റാഗ്രാമിൽ മത്സരം വിജയിച്ചതിന്റെ ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു. അതിൽ താരം പുറത്തായതിൽ പിന്തുണ അറിയിച്ച് ഒരുപാട് ആരാധകരും രംഗത്ത് എത്തിയിരുന്നു. അതിലെ ഒരു ആരാധകന്റെ കമന്റിന് റിപ്ലൈ നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ യുവരാജ് സിങ്.

ആരാധകന്റെ കമന്റ് ഇങ്ങനെ:

“അഭിഷേകില്‍ നിന്നും വലിയ ഒരു ഇന്നിങ്‌സ് വരാനിരിക്കുന്നതായി തോന്നിയിരുന്നു” അതിന് താഴെ ആണ് യുവരാജ് സിങ്ങിന്റെ മറുപടി.

യുവരാജ് സിങ് കമന്റ് ചെയ്തത് ഇങ്ങനെ:

“നമ്മള്‍ തലച്ചോര്‍ നന്നായി ഉപയോഗിച്ചാല്‍ മാത്രം മതി” ഇതായിരുന്നു യുവരാജ് സിങ് നൽകിയ മറുപടി.

അഭിഷേക് ശർമ്മയെ പരോക്ഷമായി വിമർശിച്ചിരിക്കുകയാണ് യുവരാജ് ഇതിലൂടെ ചെയ്തിരിക്കുന്നത്. ബാറ്റിംഗിൽ സഞ്ജു ഓടരുത് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ടും പകുതി വരെ അഭിഷേക് ശ്രദ്ധിക്കാതെ ഓടി കയറിയിരുന്നു. ആ സമയത്താണ് അദ്ദേഹം റൺ ഔട്ട് ആയി പുറത്തായത്. എന്തായാലും ഓപ്പണിങ്ങിൽ താരം വെടിക്കെട്ട് പ്രകടനം ആണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ