'ദ്രാവിഡ് ജൂനിയർ മാത്രമല്ല നമ്മുടെ മലയാളി പയ്യനും ഉണ്ട് ഇന്ത്യൻ കുപ്പായത്തിൽ'; അണ്ടർ 19 ടീമിൽ ഇടം പിടിച്ച് മുഹമ്മദ് ഇനാൻ

ഇന്ത്യൻ ടീമിൽ വീണ്ടും മലയാളി തിളക്കം. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാൻ പോകുന്ന ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടം പിടിച്ച് തൃശൂർ സ്വദേശിയായ മുഹമ്മദ് ഇനാൻ. കേരളം വർമ്മ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് മുഹമ്മദ്. ബാറ്റിംഗിലും ബോളിങ്ങിലും ഗംഭീര പ്രകടനമാണ് താരം നടത്തിയത്.

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്കായി ബാറ്റിംഗിലും ബോളിങ്ങിലും തന്റെ മികവ് തെളിയിച്ച് ഇന്ത്യൻ സീനിയർ ടീമിലേക്ക് കയറാൻ സാധിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ടീമിൽ മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുൽ ദ്രാവിഡിന്റെ മകനായ സ്മിത്ത് ദ്രാവിഡിനും സ്ഥാനം ലഭിച്ചിട്ടുണ്ട്. അവസാന രണ്ട് മത്സരങ്ങൾ ചതുർദിന ഫോർമാറ്റിൽ ആയിരിക്കും നടത്തുക.

അടുത്ത മാസം സെപ്റ്റംബർ 21, 23, 26 തീയതികളിൽ പുതുച്ചേരിയിൽ വെച്ചാണ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ചാതുർദിന ഫോർമാറ്റിൽ മത്സരങ്ങൾ സെപ്റ്റംബർ 30 മുതൽ ചെന്നൈയിലും ആണ് ആരംഭിക്കുന്നത്. ഏകദിന മത്സരങ്ങളിൽ ടീമിനെ നയിക്കുന്നത് ഉത്തർപ്രദേശ് താരം മുഹമ്മദ് അമാനും, ചതുർദിന ഫോർമാറ്റ് മത്സരങ്ങൾ മധ്യപ്രദേശ് താരം സോഹം പട്വർധനും ആണ് നയിക്കുന്നത്.

Read more