അടുത്ത വർഷം നടക്കാൻ പോകുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ വേണ്ടി ഇന്ത്യയെ അയക്കില്ല എന്ന നിലപാടെടുത്ത് കേന്ദ്ര മന്ത്രാലയം. ഇതോടെ ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്താനുള്ള പദ്ധതി ഒരുക്കുകയാണ് ഐസിസി. ഇത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് അംഗീകരിച്ച് കൊടുക്കാനാവില്ല എന്ന് അഭിപ്രായപെടുകയാണ് അധികൃതർ. വിഷയത്തിൽ ഇപ്പോൾ ഇന്ത്യൻ താരങ്ങളായ സൂര്യ കുമാർ യാദവിന്റെയും, റിങ്കു സിംഗിന്റെയും വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.
എന്ത് കൊണ്ടാണ് ഇന്ത്യൻ താരങ്ങൾ പാകിസ്ഥാനിലേക്ക് പോകാത്തത് എന്ന ചോദ്യമാണ് താരങ്ങളോട് ആരാധകർ ചോദിച്ചത്. ടി-20 പരമ്പരയ്ക്ക് വേണ്ടി ഇന്ത്യൻ ടീം ഇപ്പോൾ ദക്ഷിണാഫ്രിക്കയിലാണ്. ആരാധകർക്കൊപ്പൻ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് അവർ ഈ ചോദ്യം ചോദിച്ചത്, റിങ്കു സിങ്ങിനും ഇതേ ചോദ്യം തന്നെ നേരിടേണ്ടി വന്നു.
ആരാധകർ ചോദിച്ചത് ഇങ്ങനെ:
“എന്തുകൊണ്ടാണ് നിങ്ങള്‍ പാകിസ്താനിലേക്ക് വരാത്തതെന്ന് എന്നോട് പറയൂ” ആരാധകൻ ചോദിച്ചു.
സൂര്യ നൽകിയ മറുപടി ഇങ്ങനെ:
“അതൊന്നും നമ്മുടെ കൈയിലുള്ള കാര്യമല്ലല്ലോ” സൂര്യ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയിരിക്കുകയാണ്.
ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റൊരു വേദിയിൽ നടത്തണം എന്നും ബാക്കി മത്സരങ്ങൾ പാകിസ്ഥാനിലും നടത്തണം എന്ന തീരുമാനത്തോട് ശക്തമായ എതിർപ്പാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രേഖപ്പെടുത്തിയിരിക്കുന്നത്. എതിർപ്പ് വന്ന സ്ഥിതിക്ക് ഐസിസി വേദി മാറ്റത്തിന് സാധ്യത കല്പിക്കുന്നുണ്ട്. ഹൈബ്രിഡ് മോഡൽ ടൂർണമെന്റ് ആകുമ്പോൾ ശ്രീലങ്ക അല്ലെങ്കിൽ ദുബായ് എന്നി സ്ഥലങ്ങളായിരിക്കും വേദി ആകുക.