'ഓനെ കൊണ്ട് പറ്റുവോ സാറേ'; ക്യാപ്റ്റനായി സൂര്യ കുമാർ യാദവ് യോഗ്യനോ? അന്തിമ തീരുമാനം ഉടൻ

രോഹിത് ശർമയുടെ വിരമിക്കലോടെ അദ്ദേഹത്തിന്റെ അടുത്ത പിൻഗാമിയായി ആര് വരും എന്ന ചോദ്യമാണ് ഇന്ത്യൻ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഓൾ റൗണ്ടർ ഹാർദിക്‌ പാണ്ട്യ വരും എന്നാണ് പലരും വിലയിരുത്തുന്നത്. എന്നാൽ താരത്തിന് പകരം സൂര്യ കുമാർ യാദവ് അടുത്ത ടി-20 ക്യാപ്റ്റൻ ആകുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം. നിലവിലെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയെ പിന്തള്ളിയാണ് സൂര്യക്കു അപ്രതീക്ഷിതമായി ക്യാപ്റ്റന്‍സി ലഭിക്കാന്‍ പോവുന്നത്. അടുത്ത ടി-20 ലോകകപ്പ് വരെ സൂര്യയ്ക്ക് ക്യാപ്റ്റൻസി നൽകാനായിരിക്കും സെക്ടർമാരായ അജിത് അഗർകാറും, പരിശീലകൻ ഗൗതം ഗംഭീറും തീരുമാനിക്കുന്നത്.

എന്നാൽ സൂര്യ കുമാർ യാദവ് ടി-20 ഫോർമാറ്റുകൾ കൈകാര്യം ചെയ്യ്ത വ്യക്തി ആണോ, അദ്ദേഹത്തിന് ഇത് സാധിക്കുമോ എന്ന സംശയം ആണ് ഇന്ത്യൻ ആരാധകർക് ഇപ്പോൾ ഉള്ളത്. നിലവിൽ ഐസിസിയുടെ ടി-20 റാങ്കിങിൽ രണ്ടാം സ്ഥാനത് നിൽക്കുന്ന താരമാണ് സൂര്യ. അദ്ദേഹം കഴിഞ്ഞ വർഷത്തെ ലോകകപ്പ് ടീമിൽ സ്ഥാനം ലഭിച്ചെങ്കിലും മികച്ച പ്രകടനം ഒന്നും തന്നെ കാഴ്ച വെച്ചിരുന്നില്ല. പക്ഷെ ടി-20 ഫോർമാറ്റുകളിൽ അദ്ദേഹം മിന്നും പ്രകടനമാണ് നടത്തുന്നത്. വെടിക്കെട്ട് ബാറ്റിംഗ് തന്നെ ആണ് താരത്തിന്റെ സവിശേഷത. അന്താരാഷ്ട്ര ടി-20യില്‍ അനുഭവസമ്പത്ത് തീരെയില്ലാത്ത ക്യാപ്റ്റനല്ല സൂര്യ.

ഇന്ത്യയെ രണ്ട് പരമ്പരകളിൽ നയിച്ചിരുന്നത് സൂര്യ ആയിരുന്നു. പരിക്കിൽ നിന്നും ഹാർദിക്‌ പാണ്ട്യ പിന്മാറിയപ്പോൾ ഓസ്‌ട്രേലിയയ്ക്ക് എതിരെ നടന്ന ടി-20 സീരീസിൽ ഇന്ത്യയെ നയിച്ചത് സൂര്യ ആയിരുന്നു. അതിൽ 4-1 എന്ന നിലയിൽ ഇന്ത്യ വിജയിച്ചിരുന്നു. പിന്നീട് അദ്ദേഹം സൗത്ത് ആഫ്രിക്കയുമായുള്ള ടി-20 സീരീസിലും ഇന്ത്യയെ നയിച്ചു. എന്നാൽ അതിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കപെടുകയായിരുന്നു. തുടർന്നുള്ള മത്സരം സൗത്ത് ആഫ്രിക്ക വിജയിച്ച സീരീസിൽ മുൻപിൽ എത്തി. അവസാന സീരീസിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയെ 106 റൺസിന്‌ തോല്പിച്ച് സീരീസ് തുല്യമാക്കി. അതിൽ സൂര്യ കുമാർ യാദവ് സെഞ്ച്വറി നേടുകയും പ്ലയെർ ഓഫ് ദി ടൂർണമെന്റ്, പ്ലയെർ ഓഫ് ദി മാച്ച് പുരസ്കാരങ്ങളും കരസ്ഥമാക്കിയിരുന്നു.

അതിനു ശേഷം സൂര്യ ഇന്ത്യയെ നയിച്ചിരുന്നില്ല. ടി-20 ഫോർമാറ്റുകളിലേക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ തിരിച്ചു വരവ് മൂലം താരത്തിന് പിന്നീട് അവസരം ലഭിച്ചിരുന്നില്ല. ഈ വർഷത്തെ ടി-20 ലോകകപ്പിൽ സൂര്യ കുമാർ മിന്നും പ്രകടനം ആണ് കാഴ്ച വെച്ചത്. അത് കൊണ്ട് തന്നെ അടുത്ത ക്യാപ്റ്റനായി സൂര്യ കുമാർ യാദവ് യോഗ്യൻ ആണെന്ന് തന്നെ നമുക്ക് വിലയിരുത്താം. വരും ദിവസങ്ങളിൽ ഔദ്യോഗീകമായ പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കപ്പെടുന്നത്.

Latest Stories

'എനിക്ക് പെട്ടന്ന് വീട്ടിൽ പോണം, അത് കൊണ്ട് ഞാൻ വേഗം കളി തീർത്തു'; ഹാർദിക്‌ പാണ്ട്യ വേറെ ലെവൽ; ബംഗ്ലാദേശിനെ 7 വിക്കറ്റുകൾക്ക് തോല്പിച്ച് ഇന്ത്യ

എംബിബിഎസ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ചതായി പൊലീസ്

'കൊള്ളാം മോനെ സഞ്ജു'; തകർപ്പൻ ബാറ്റിംഗ് നടത്തി മലയാളി പവർ; ആരാധകർ ഹാപ്പി

എഡിജിപി അജിത്കുമാര്‍ പുറത്ത്; ക്രമസമാധാന ചുമതലയില്‍ നീക്കം ചെയ്തു; എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമെന്ന് ബിനോയ് വിശ്വം

ബിജെപിയ്ക്ക് കേരളത്തില്‍ പരവതാനി വിരിച്ചത് മുഖ്യമന്ത്രി; പൊതുസമ്മേളന വേദിയിലും പിണറായിക്കെതിരെ ആഞ്ഞടിച്ച് പിവി അന്‍വര്‍

'ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ'; ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ചുണകുട്ടന്മാർ; ഇന്ത്യക്ക് വിജയ ലക്ഷ്യം 128

നയം വ്യക്തമാക്കി അന്‍വര്‍; മലപ്പുറം-കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല; മതസ്ഥാപനങ്ങളുടെ നിയന്ത്രണം മത വിശ്വാസികള്‍ക്ക്

'മോദി രാജിന്' അടിയാകുമോ ഹരിയാനയും കശ്മീരും!

സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വേണ്ട; ഷാഫി പറമ്പിലിന്റെ പ്രിയ ശിഷ്യനെ മത്സരിപ്പിക്കരുതെന്ന് നേതാക്കള്‍; പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കങ്ങള്‍

'ഒടുവിൽ പെൺപുലികൾ വിജയം രുചിച്ചു'; പാകിസ്താനിനെതിരെ ഇന്ത്യക്ക് 6 വിക്കറ്റ് ജയം