'റിഷഭ് പന്തിന് ഇപ്പോൾ കഷ്ടകാലമാണല്ലോ'; ഡൽഹി പ്രീമിയർ ലീഗിൽ ബോള് ചെയ്ത് നാണംകെട്ട് താരം

ദുലീപ് ട്രോഫിക്ക് മുൻപ് ഇന്ത്യൻ താരം റിഷഭ് പന്ത് ഇപ്പോൾ ഡൽഹി പ്രീമിയർ ലീഗ് കളിക്കുന്നതിന്റെ തിരക്കിലാണ്. എന്നാൽ മികച്ച ഫോമിൽ അല്ല താരം ഉള്ളത്. 32 പന്തിൽ നിന്നും 35 റൺസ് ആണ് താരം നേടിയത്. ഇന്ത്യൻ ആരാധകർക്കിടയിൽ ഇത് വൻരീതിയിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. മത്സരത്തിൽ പേസ് ബോളേഴ്സിനെക്കാൾ കൂടുതൽ സ്പിൻ ബോളേഴ്സിന്റെ മുൻപിലാണ് പന്ത് ബാറ്റിങ്ങിൽ ബുദ്ധിമുട്ടിയത്. പുരാനി ദില്ലി 6 ടീമിന്റെ നായകനായാണ് റിഷഭ്. സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സിനോട് മൂന്ന് വിക്കറ്റുകൾക്കാണ് ആണ് ഇവർ തോറ്റത്.

മത്സരത്തിൽ വിക്കറ്റ് കീപ്പിങ്ങിൽ നിന്നും താരം ബോളിങിലേക്ക് പോയതാണ് ആരാധകർ പന്തിനെ ഇത്രെയും ട്രോള് ചെയ്യാനുള്ള കാരണം. വിജയിക്കുവാൻ ഒരു ഓവറിൽ ഒരു റൺസ് മാത്രം വേണ്ടി വന്നപ്പോഴാണ് താരം ബോൾ ചെയ്യാൻ വന്നത്. സൗത്ത് ഡല്‍ഹി ആദ്യ പന്തിൽ തന്നെ വിജയിക്കുകയും ചെയ്യ്തു. ഇതോടെ റിഷബിനെതിരെ ഒരുപാട് വിമർശനങ്ങളാണ് വരുന്നത്. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞിട്ടാണോ താരം ബോളിങിലേക്ക് പോയതെന്നാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.

ദുലീപ് ട്രോഫിക്ക് മുന്നേ ഡൽഹി പ്രീമിയർ ലീഗ് കളിക്കാൻ തയ്യാറായ റിഷഭ് പന്തിനെ ആദ്യം എല്ലാവരും അഭിനന്ദിച്ചിരുന്നു. എന്നാൽ അവസാനം താരത്തിന് കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. പന്തിന്റെ ടി-20 ഭാവി എന്താകുമെന്നാണ് ആരാധകർ ചോദിക്കുന്നത്. നിലവിൽ ടി-20 ലോകകപ്പിലും പന്ത് മികച്ച പ്രകടനങ്ങൾ നടത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ താരത്തിന് ടി-20 ഫോർമാറ്റിലേക്ക് കയറണമെങ്കിൽ ഇനിയും ഒരുപാട് മികച്ച പ്രകടനങ്ങൾ നടത്തേണ്ടി വരും.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!