'സഞ്ജു സാംസൺ റോൾ മോഡൽ ആയി കാണുന്ന താരം സച്ചിനോ, സെവാഗോ അല്ല'; തിരഞ്ഞെടുത്തത് മറ്റൊരു ഇതിഹാസത്തെ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തുന്ന താരമാണ് സഞ്ജു സാംസൺ. എന്നാൽ ടീമിൽ ഏറ്റവും കൂടുതൽ തഴയപ്പെടുന്നതും അദ്ദേഹമാണ്. ഇത്തവണ നടന്ന ദുലീപ് ട്രോഫിയിൽ ഗംഭീര പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. രണ്ട് മത്സരങ്ങളിൽ നിന്നായി അദ്ദേഹം 196 റൺസ് ആണ് നേടിയെടുത്തത്. എന്നാൽ ബിസിസിഐ പ്രഖ്യാപിച്ച ഇറാനി കപ്പിനുള്ള ടീമിൽ സ്ഥാനം ലഭിക്കാൻ സഞ്ജുവിന് സാധിച്ചില്ല.

സഞ്ജുവിന്റെ ബാറ്റിംഗ് ശൈലി വെച്ച് നോക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ റോൾ മോഡൽ ആക്കേണ്ടത് എ.ബി ഡിവിലിയേഴ്‌സിനെയോ സെവാഗിനെയോ ആണ്. എന്നാൽ തന്റെ റോൾ മോഡൽ ആരാണെന്ന് അദ്ദേഹം ഇപ്പോൾ വെളുപ്പെടുത്തിയിരിക്കുകയാണ്. സഞ്ജു റോൾ മോഡൽ ആയി കാണുന്ന താരം വിരാട് കോഹ്ലിയാണ്. അദ്ദേഹത്തെ കുറിച്ച് സഞ്ജു സംസാരിച്ചു.

സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ:

“വിരാട് ഭായിക്കൊപ്പം ആദ്യമായി ഡ്രസിങ് റൂം പങ്കിട്ടത് ഇപ്പോഴും മറക്കാനാവില്ല. മത്സരത്തെ വളരെ ഗൗരവമായി കാണുന്ന താരങ്ങളിലൊരാളാണ് കോലി. മറ്റ് സമയങ്ങളില്‍ വളരെ ശാന്തനും രസികനുമാണ് അദ്ദേഹം. കൂടെയുള്ളവര്‍ക്ക് വലിയ പിന്തുണ നല്‍കുന്നതോടൊപ്പം അവരെ സന്തോഷിപ്പിക്കാനും കോലി ആഗ്രഹിക്കുന്നു. കോലി ഭായിയും രവി സാറും ഉണ്ടായിരുന്ന സമയത്ത് ഇന്ത്യന്‍ ഡ്രസിങ് റൂം വളരെ പോസിറ്റീവായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് കോലി. അദ്ദേഹമാണ് എന്റെ റോൾ മോഡൽ” സഞ്ജു സാംസൺ പറഞ്ഞു.

ടെസ്റ്റ് മത്സരത്തിന് ശേഷം നടക്കാൻ പോകുന്ന ടി-20 മത്സരങ്ങൾക്ക് വേണ്ടിയുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ഇത് വരെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. അതിൽ സഞ്ജു ഉണ്ടാകും എന്നാണ് വരുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. അതിന് വേണ്ടിയായിരിക്കും താരത്തിനെ ഇറാനി കപ്പിൽ നിന്നും മാറ്റി നിർത്തിയത് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ സഞ്ജു തിരികെ ഇന്ത്യൻ ജേഴ്സിയിൽ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഔദ്യോഗീക വിവരങ്ങൾ ലഭിക്കും.

Latest Stories

'ഇന്നോവ, മാഷാ അള്ള', പിവി അൻവറിന്‍റെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് കെ കെ രമ

'ബിക്കിനി ധരിക്കാൻ സ്വാതന്ത്ര്യം തരുന്ന മോഡേൺ ഫാമിലിയ ഞങ്ങളുടേത്'; 400 കോടിക്ക് ദ്വീപ് വാങ്ങി സമ്മാനിച്ച് ഭർത്താവ്

ഇന്ത്യൻ സൂപ്പർ താരത്തിന് അപായ സൂചന നൽകി ബുമ്ര, ബംഗ്ലാദേശ് മത്സരത്തിന് മുൻപ് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക, മത്സരം തോൽക്കുമെന്ന് ആരാധകർ

പിവി അൻവറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം; പാർട്ടിയിൽ നിന്ന് മാറ്റി നിർത്താനും തീരുമാനം, ഔദ്യോഗിക അറിയിപ്പ് ഉടൻ

അയോധ്യ പോലൊരു നഷ്ടം താങ്ങില്ല, വൈഷ്‌ണോ ദേവിയില്‍ മോദിയുടെ പൂഴിക്കടകന്‍

കരൺ ജോഹറിന്റെ വാദം തെറ്റ്; സിനിമ കണ്ടിറങ്ങാൻ ഒരു കുടുംബത്തിന് ചിലവാകുന്നത് 10000 അല്ല, 1560 രൂപയെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ

അൻവർ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നു; മറുപടി പാർട്ടി പറയുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ

തൊഴിലില്ലായ്മയില്‍ കേരളത്തെ നമ്പര്‍ വണ്ണാക്കിയത് എല്‍ഡിഎഫ്- യുഡിഎഫ് ഭരണം: യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുകൂട്ടരും പരാജയപ്പെട്ടുവെന്ന് ബിജെപി

'എംഎൽഎ സ്ഥാനം തന്നത് ജനങ്ങള്‍, രാജിവെക്കില്ല'; നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്ന് പി വി അൻവർ

'തറയിൽ വീഴരുത്, റയൽ മാഡ്രിഡിന് പെനാൽറ്റി കിട്ടും'; മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് വലൻസിയ