'രണ്ടാം റണ്‍സ് അന്യായം', അശ്വിനെ തള്ളിയും മോര്‍ഗനെ പിന്തുണച്ചും കിവി താരം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇംഗ്ലണ്ടുകാരനായ ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനും കളത്തില്‍ നടത്തിയ വാക് പോര് ആരാധകരുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും നെറ്റിചുളിപ്പിച്ചിരുന്നു. ഡല്‍ഹിയുടെ ബാറ്റിംഗിനിടെ കൊല്‍ക്കത്തയുടെ ത്രോ ഋഷഭ് പന്തിന്റെ ദേഹത്തുകൊണ്ട് വഴി തിരിഞ്ഞുപോയപ്പോള്‍ അശ്വിന്‍ രണ്ടാം റണ്‍സ് എടുത്തതാണ് മോര്‍ഗനെ ചൊടിപ്പിച്ചത്. ഇപ്പോഴിതാ വിഷയത്തില്‍ അശ്വിനെ തള്ളിയും മോര്‍ഗനെ തുണച്ചും രംഗത്തെത്തിയിരിക്കുകയാണ് ന്യൂസിലന്‍ഡ് താരം ജിമ്മി നീഷം. ത്രോ ബാറ്ററുടെ ശരീരത്തില്‍കൊണ്ട് പന്ത് ദിശമാറിപ്പോകുമ്പോള്‍ റണ്‍സ് എടുക്കുന്നത് ശരിയില്ലെന്നാണ് നീഷത്തിന്റെ പക്ഷം.

ഈ പ്രശ്‌നത്തില്‍ ഞാന്‍ മോര്‍ഗന്റെ പക്ഷത്താണ്. ത്രോ വഴി തിരിഞ്ഞുപോയിട്ടുണ്ടെങ്കില്‍ ബാറ്റര്‍മാര്‍ റണ്‍സ് എടുക്കാന്‍ പാടില്ലായിരുന്നു- നീഷം പറഞ്ഞു. ക്യാപ്പിറ്റല്‍സ്-നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെയുണ്ടായ സംഘര്‍ഷം സംബന്ധിച്ച് അശ്വിന്‍ ട്വിറ്ററില്‍ വിശദമായ മറുപടി നല്‍കിയിരുന്നു.

അതേസമയം, നീഷത്തിന്റെ നിലപാടിനെ ആരാധകരില്‍ ചിലര്‍ ചോദ്യം ചെയ്യുന്നു. ഏകദിന ലോക കപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ബെന്‍ സ്റ്റോക്‌സിന്റെ ദേഹത്ത് തട്ടിയ പന്ത് ബൗണ്ടറി പോയപ്പോള്‍ ന്യൂസിലന്‍ഡ് അതിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകര്‍ നീഷത്തിനോട് ആരായുന്നത്.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി