അനാവശ്യ ഷോട്ടുകൾ കളിച്ച് എതിരാളികൾക്ക് വിക്കറ്റ് കൊടുക്കുന്നതിൽ ഇന്ത്യൻ ടീമിൽ മുൻപന്തയിൽ നിൽക്കുന്ന താരമാണ് വിക്കറ്റ് കീപ്പർ റിഷബ് പന്ത്. ഇന്നലെ ദുലീപ് ട്രോഫിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ എ ടീമും, ഇന്ത്യ ബി ടീമും തമ്മിലാണ് ഏറ്റുമുട്ടിയത്. അതിൽ റിഷബ് പന്തിന്റെ വിക്കറ്റ് സ്റ്റൈലായിട്ടാണ് ഗിൽ പിടിച്ചെടുത്തത്. സംഭവം ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. പറക്കും ക്യാച്ച് എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
മത്സരത്തിന്റെ 36 ആം ഓവറിൽ ലോഫ്റ്റഡ് ഷോട്ടിന് ശ്രമിച്ച പന്തിന് അത് പിഴയ്ക്കുകയും, ബോൾ ഉയർന്നു പൊങ്ങുകയും ചെയ്യ്തു. ആ സമയത്ത് മിഡ് ഓഫിൽ നിന്നത് ക്യാപ്റ്റൻ ശുഭമന് ഗിൽ ആയിരുന്നു. വളരെ പ്രയാസമുള്ള ക്യാച്ച് ആയിരുന്നിട്ടും അദ്ദേഹം തന്റെ പരമാവധി സ്പീഡിൽ പുറകോട്ട് ഓടി ഡൈവ് ചെയ്ത് ക്യാച്ച് എടുക്കുകയായിരുന്നു. ഇത് കണ്ട റിഷബ് പന്തും, കാണികളും, കളിക്കാരും അന്തം വിട്ട് നോക്കി നിൽക്കുകയായിരുന്നു.
ഈ മാസം നടക്കാൻ ഇരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങളിലും, ടി-20 മത്സരങ്ങളിലും ഇന്ത്യയുടെ പ്രധാന താരമാണ് ശുഭമന് ഗിൽ.
കൂടാതെ ടീമിലേക്കുള്ള ആദ്യ വിക്കറ്റ് കീപ്പർ ചോയ്സ് പ്ലയെർ ആണ് റിഷബ് പന്ത്. ഇരു താരങ്ങൾക്കും ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫി നിർണായകമാണ്.