തന്നെ തഴഞ്ഞവർക്കെതിരെ ശക്തമായ മറുപടി നൽകി ശ്രേയസ് അയ്യർ. ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫിയിൽ ഒഡിഷായ്‌ക്കെതിരായ മത്സരത്തിൽ മുംബൈ ടീമിന് വേണ്ടി 228 പന്തിൽ നിന്നായി 24 ഫോറും ഒമ്പത് സിക്സും സഹിതം 233 റൺസ് ആണ് അദ്ദേഹം അടിച്ചെടുത്തത്. തന്നെ ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കിയതിന്റെ ക്ഷീണം അദ്ദേഹം ഈ ടൂർണ്ണമെന്റിലാണ് തീർക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നാല് വിക്കറ്റ് നഷ്ടത്തിൽ 550 റൺസ് കടന്നു. രഞ്ജിയിൽ അടുപ്പിച്ച് രണ്ടാം തവണയാണ് അദ്ദേഹം സെഞ്ച്വറി നേട്ടം കൈവരിച്ചിരിക്കുന്നത്. മഹാരാഷ്‌ട്രയ്‌ക്കെതിരെ നടന്ന മത്സരത്തിൽ 190 പന്തിൽ 12 ഫോറും നാല് സിക്സും സഹിതം 142 റൺസാണ് ശ്രേയസ് നേടിയത്. മത്സരത്തിൽ 9 വിക്കറ്റിനാണ് മുംബൈ വിജയിച്ചത്.
നിലവിൽ ശ്രേയസ് അന്താരാഷ്ട്ര ടീമിന്റെ ഭാഗമല്ല. ബിസിസിയുമായി അദ്ദേഹം ഇപ്പോൾ നല്ല ചേർച്ചയിലല്ല. ഈ വർഷം തുടക്കത്തിൽ അദ്ദേഹം പുറംവേദനയെ തുടർന്ന് ഇന്ത്യൻ ടീമിന് പുറത്തു പോവുകയും, തുടർന്നു ദേശിയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ചികിത്സക്കായി ചെല്ലുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന് പരിക്കില്ല എന്ന റിപ്പോട്ട് ആണ് അവർ ബിസിസിഐക്ക് നൽകിയത്.
തുടർന്ന് ശ്രേയസിനോട് ഇത്തവണത്തെ രഞ്ജി ട്രോഫി കളിക്കാൻ നിർദേശിച്ചിരുന്നു. അതിനോട് വിസ്സമ്മതിച്ചതിനാലാണ് ശ്രേയസിന്റെ ദേശിയ കരാർ ബിസിസിഐ റദ്ധാക്കിയത്. അതിന് ശേഷം ഐപിഎലിൽ മികച്ച പ്രകടനം നടത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കപ്പ് ജേതാക്കളുമാക്കി. തുടർന്നു താരം തിരികെ ഇന്ത്യൻ ഏകദിനത്തിലേക്ക് തിരിച്ചെത്തി. ഇനി ടെസ്റ്റ് ടീമിലേക്ക് തിരിച്ച് വരാനായി ശ്രേയസ് പരിശ്രമിക്കുകയാണ്.