'ഇതൊക്കെ ശ്രദ്ധിക്കണേ അമ്പാനെ'; ക്യാപ്റ്റൻ സ്ഥാനം ഒരു പണി ആകുവോ സൂര്യയ്ക്ക്; തെളിയിക്കാൻ ഉണ്ട് ഏറെ കാര്യങ്ങൾ

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ടി-20 പരമ്പര 27ന് ആണ് ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ആദ്യം ക്രമീകരിച്ചിരിക്കുന്നത് ടി-20 മത്സരങ്ങൾ ആണ്. അതിലായിരിക്കും പുതിയ പരിശീലകനായ ഗൗതം ഗംഭീർ തന്റെ പരിശീലന കുപ്പായത്തിൽ അരങേറുന്നത്. ഇന്ത്യന്‍ ടീമിനെ ടി-20 നയിക്കുക സൂര്യകുമാര്‍ യാദവാണ്. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കേണ്ടിയിരുന്നതെങ്കിലും ഗൗതം ഗംഭീര്‍ പരിശീലകനായതോടെ ഹാര്‍ദിക്കിനെ തഴഞ്ഞ് സൂര്യകുമാറിനെ ക്യാപ്റ്റനാക്കുകയായിരുന്നു. എന്നാൽ അധിക മത്സരങ്ങൾ സൂര്യ ക്യാപ്റ്റനായി നയിച്ചിട്ടില്ല. അത് കൊണ്ട് തന്നെ അദ്ദേഹത്തിനെ സംബന്ധിച്ച് ഇത് ഒരുപാട് കാര്യങ്ങൾ തെളിയിക്കാൻ കിട്ടിയ അവസരമാണ്.

സൂര്യ നായകനായി ഗംഭീർ തന്റെ അരങേറ്റം കുറിക്കുന്ന മത്സരത്തിൽ ഇന്ത്യ തോറ്റാൽ അത് അവരുടെ അഭിമാനത്തിന് കോട്ടം തട്ടുന്നത് പോലെ ആകും എന്നത് ഉറപ്പാണ്. അത് കൊണ്ട് തന്നെ ഈ മത്സരങ്ങൾ ഇന്ത്യ സാധാരണ ജയിക്കുന്നതിനേക്കാൾ ഗംഭീരമായി വിജയിക്കാനായിരിക്കും ശ്രമിക്കുക. അത് കൊണ്ട് തന്നെ സൂര്യ ആദ്യം തെളിയിക്കേണ്ടത് ഹാർദിക്‌ പാണ്ട്യയെകാൾ മികച്ച ക്യാപ്റ്റനാണ് താൻ എന്നതാണ്. ഗംഭീറിന്റെ വ്യക്തിപരമായ താല്‍പര്യമാണ് സൂര്യയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിച്ചതെന്ന ആരോപണം ശക്തമാണ്. അതുകൊണ്ടുതന്നെ അത് മാറ്റാന്‍ സൂര്യകുമാറിന് മികവ് തെളിയിക്കേണ്ടത് അത്യാവശ്യമാണ്.

സമീപകാലത്തു ശ്രീലങ്കൻ ടീം മികച്ച പ്രകടനങ്ങൾ ഒന്നും തന്നെ അല്ല കാഴ്ച വെക്കുന്നത്. പക്ഷെ അത് കൊണ്ട് ഇന്ത്യൻ ടീം ഒരിക്കലും ലാഘവത്തോടെ ആവില്ല മത്സരത്തെ സമീപിക്കുക. ഗംബീര പ്രകടനം തന്നെ ആകും അവർ ലക്ഷ്യം വെക്കുക. സൂര്യ കുമാർ യാദവ് തന്റെ ക്യാപ്റ്റൻസിയിൽ മാത്രമല്ല ബാറ്റിങ്ങിലും മികവ് തെളിയിക്കണം. സാധാരണ കണ്ടു വരുന്ന പോലെ ക്യാപ്റ്റൻസി പ്രെഷർ കാരണം ഒരുപാട് കളിക്കാർ തങ്ങളുടെ ബാറ്റിങ്ങിൽ മോശം പ്രകടനം കാഴ്ച വെക്കാറുണ്ട്. അത് കൊണ്ട് സൂര്യ കുമാർ യാദവ് ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും തന്റെ കഴിവ് തെളിയിക്കണം.

അടുത്ത പ്രധാന കാര്യം, ഇന്ത്യ ഇപ്പോൾ ലോക ചാമ്പ്യന്മാരാണ്. അത് കൊണ്ട് തന്നെ രോഹിത് ശർമ്മ നയിച്ചത് പോലെ മികച്ച രീതിയിൽ നയിച്ച് ഇന്ത്യയെ വിജയിപ്പിക്കണം. രോഹിത് കളിക്കളത്തിൽ പെട്ടന്ന് തന്നെ സാഹചര്യം അനുസരിച്ച് തീരുമാനങ്ങൾ എടുത്തിരുന്നു. അങ്ങനെ പെട്ടന്ന് എടുക്കാൻ പറ്റുന്ന പോലെ വേണം സൂര്യ തീരുമാനങ്ങൾ എടുക്കാൻ. എന്തായാലും ശ്രീലങ്കൻ പര്യടനത്തിലൂടെ ഇന്ത്യയുടെ ഭാവി ടി-20 ക്യാപ്റ്റനായി ആരാകും സ്ഥിരമായി നിൽക്കുക എന്നാണ്‌ ആരാധകർ ഉറ്റുനോക്കുന്നത്.

Latest Stories

'എനിക്ക് പെട്ടന്ന് വീട്ടിൽ പോണം, അത് കൊണ്ട് ഞാൻ വേഗം കളി തീർത്തു'; ഹാർദിക്‌ പാണ്ട്യ വേറെ ലെവൽ; ബംഗ്ലാദേശിനെ 7 വിക്കറ്റുകൾക്ക് തോല്പിച്ച് ഇന്ത്യ

എംബിബിഎസ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ചതായി പൊലീസ്

'കൊള്ളാം മോനെ സഞ്ജു'; തകർപ്പൻ ബാറ്റിംഗ് നടത്തി മലയാളി പവർ; ആരാധകർ ഹാപ്പി

എഡിജിപി അജിത്കുമാര്‍ പുറത്ത്; ക്രമസമാധാന ചുമതലയില്‍ നീക്കം ചെയ്തു; എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമെന്ന് ബിനോയ് വിശ്വം

ബിജെപിയ്ക്ക് കേരളത്തില്‍ പരവതാനി വിരിച്ചത് മുഖ്യമന്ത്രി; പൊതുസമ്മേളന വേദിയിലും പിണറായിക്കെതിരെ ആഞ്ഞടിച്ച് പിവി അന്‍വര്‍

'ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ'; ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ചുണകുട്ടന്മാർ; ഇന്ത്യക്ക് വിജയ ലക്ഷ്യം 128

നയം വ്യക്തമാക്കി അന്‍വര്‍; മലപ്പുറം-കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല; മതസ്ഥാപനങ്ങളുടെ നിയന്ത്രണം മത വിശ്വാസികള്‍ക്ക്

'മോദി രാജിന്' അടിയാകുമോ ഹരിയാനയും കശ്മീരും!

സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വേണ്ട; ഷാഫി പറമ്പിലിന്റെ പ്രിയ ശിഷ്യനെ മത്സരിപ്പിക്കരുതെന്ന് നേതാക്കള്‍; പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കങ്ങള്‍

'ഒടുവിൽ പെൺപുലികൾ വിജയം രുചിച്ചു'; പാകിസ്താനിനെതിരെ ഇന്ത്യക്ക് 6 വിക്കറ്റ് ജയം