നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ പ്രമാണിമാരിലൊരാളാണെങ്കിലും ടെസ്റ്റില്‍ രോഹിത് ശര്‍മ്മ അത്രത്തോളം മാറ്ററിയിച്ചിട്ടില്ല. ആ പേരുദോഷം മാറ്റാനുള്ള കഠിന പരിശ്രമത്തിലാണ് ഹിറ്റ്മാന്. ലീഡ്സിലെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര പവലിയനിലേക്ക് ജാഥ നടത്തിയപ്പോള്‍, അല്‍പ്പമെങ്കിലും പ്രതിരോധിച്ചത് രോഹിതാണ്. നൂറിലധികം ബോളുകള്‍ നേരിട്ട രോഹിത് പ്രതിസന്ധിഘട്ടങ്ങളില്‍ നിലയുറപ്പിച്ച് കളിക്കാനും തനിക്കാകുമെന്ന് തെളിയിച്ചു.
ലീഡ്സിലെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലും രോഹിത് മോശമാക്കിയില്ല. ഇംഗ്ലീഷ് ബൗളര്‍മാരെ ഒഴുക്കോടെ കളിക്കാന്‍ രോഹിതിന് സാധിച്ചു. പതിനാറാം ഓവറില്‍ ഒലി റോബിന്‍സനെ അപ്പര്‍ കട്ടിലൂടെ സിക്സിന് ശിക്ഷിച്ച രോഹിത് ഗാലറിക്ക് രസംപകര്‍ന്നു. ഓഫ് സ്റ്റംപിന് വെളിയിലേക്ക് റോബിന്‍സണ്‍ എറിഞ്ഞ ഷോര്‍ട്ട് ബോള്‍ രോഹിത് സ്ലിപ്പിന് മുകളിലൂടെ ഗാലറിയില്‍ എത്തിക്കുകയായിരുന്നു.
കമന്ററി ബോക്സിലുണ്ടായിരുന്ന ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ രോഹിത് ശര്‍മ്മയാണ് അതെന്ന് പറഞ്ഞ് താരത്തെ അഭിനന്ദിച്ചു. നമുക്ക് അറിയാവുന്ന രോഹിതാണ് അതെന്നായിരുന്നു സഞ്ജയ് മഞ്ജരേക്കറുടെ നിരീക്ഷണം. മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ അതേര്‍ട്ടനും രോഹിതിനെ അഭിനന്ദിക്കാന്‍ ഒരു മടിയും കാട്ടിയില്ല.
Reminder: Rohit can hit SIXES without pulling as well!! 🙌🏽
Tune into Sony Six (ENG), Sony Ten 3 (HIN), Sony Ten 4 (TAM, TEL) & SonyLIV (https://t.co/AwcwLCPFGm ) now! 📺#ENGvINDOnlyOnSonyTen #BackOurBoys #RohitSharma pic.twitter.com/LAo9vIBe45
— Sony Sports (@SonySportsIndia) August 27, 2021
Read more