'ആ ഇന്ത്യൻ താരത്തിന് ക്രിക്കറ്റിനോട് താത്‌പര്യം ഇല്ല': 'അവനിഷ്ടം ഫാഷനും, കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കാനും'; വമ്പൻ വെളിപ്പെടുത്തൽ

2020 മുതൽ 2023 വരെ ഉള്ള സമയങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഭാവി താരമായി പലരും വിധി എഴുതിയ കളിക്കാരൻ ആയിരുന്നു ഇഷാൻ കിഷൻ. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കൊണ്ട് എതിരാളികൾക്ക് മോശസമയം നൽകുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിന്നിരുന്ന താരമായിരുന്നു ഇഷാൻ. എന്നാൽ 2023 ലോകകപ്പിന് ശേഷം താരം ഇന്ത്യൻ കുപ്പായത്തിൽ ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ബിസിസിയുമായുള്ള ചേർച്ച കുറവിൽ താരം ഉടക്കി അങ്ങനെ A കാറ്റഗറിയിൽ നിന്നും ഇഷാൻ പിന്തള്ളപ്പെട്ടു. രാഹുൽ ദ്രാവിഡ് ഉൾപ്പടെ ബിസിസിഐയും രഞ്ജി ട്രോഫി കളിക്കുവാൻ താരത്തിനോട് നിർദേശിച്ചിരുന്നു. എന്നാൽ അതിനു അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ഇപ്പോൾ മുൻ പാകിസ്ഥാൻ താരം ബാസിത് അലി ഇഷാൻ കിഷനെ പറ്റി സംസാരിച്ചിരിക്കുകയാണ്.

ബാസിത് അലി പറയുന്നത് ഇങ്ങനെ:

” ഇഷാൻ കിഷൻ മികച്ച താരം തന്നെ ആണ്. അദ്ദേഹത്തിന് അവസരം നൽകിയപോഴെല്ലാം ഗംഭീര ബാറ്റിംഗ് പ്രകടനം ആണ് കാഴ്ച വെച്ചത്. അന്ന് ഇഷാൻ ഡബിൾ സെഞ്ചുറി അടിച്ച കളി ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഇന്നിംഗ്സ്. അത് പോലെ ഉള്ള മികച്ച ഇന്നിങ്‌സുകൾ ആയിരുന്നു ഭാവിയിൽ ഞാൻ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതെല്ലാം മാറി. അവന് ക്രിക്കറ്റിനേക്കാൾ ഇഷ്ടം ഫാഷനും കൂട്ടുകാരുടെ കൂടെ ഉള്ള കറക്കവുമാണ്” ബാസിത് അലി പറഞ്ഞു.

Read more

നിലവിൽ ഐപിഎല്ലിൽ മുംബൈക്ക് വേണ്ടി മാത്രമാണ് ഇഷാൻ കിഷൻ കളിക്കുന്നത്. ഈ വർഷത്തെ സീസണിൽ താരത്തിന് മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാൻ സാധിച്ചിരുന്നില്ല. താല്പര്യം ഇല്ലാത്ത പോലെ ആയിരുന്നു ഇഷാൻ കിഷൻ മുഴുനീള ഐപിഎൽ മത്സരങ്ങൾ കളിച്ചിരുന്നത്. ഇന്ത്യൻ ടീമിൽ പുതിയ പരിശീലകനായി ഗൗതം ഗംഭീർ ചുമതലയേറ്റതോടെ ഇനി ഐപിഎൽ ഫോർമാറ്റ് നോക്കി മാത്രം ആയിരിക്കില്ല ടീമിൽ കളിക്കാരെ തിരഞ്ഞെടുക്കുക. ദുലീപ് ട്രോഫി, രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നി ടൂർണമെന്റുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്നവർ മാത്രമായിരിക്കും ഇന്ത്യൻ ടീമിന്റെ വാതിൽ അവർക്കായി തുറക്കുക. അത് കൊണ്ട് തന്നെ ഇഷാൻ കിഷന് ഇനി ടീമിലേക്ക് കയറണമെങ്കിൽ ഒരുപാട് കടമ്പകൾ കടക്കേണ്ടി വരും.