'മുത്തയ്യ മുരളീധരന്‍ ഭയപ്പെട്ടിരുന്ന ഏക ബാറ്റ്സ്മാൻ ആ താരം'; അമ്പരന്ന് ക്രിക്കറ്റ് ആരാധകർ

ക്രിക്കറ്റ് ലോകത്തിലെ എക്കാലത്തെയും മികച്ച സ്പിന്നറാണ് ശ്രീലങ്കൻ ഇതിഹാസമായ മുത്തയ്യ മുരളീധരന്‍. അദ്ദേഹത്തിന്റെ ദൂസരയ്ക്ക് മുന്നിൽ അടിയറവ് വെക്കാത്ത ബാറ്റസ്മാൻമാർ ഇല്ല എന്ന് തന്നെ പറയാം. സച്ചിൻ ടെണ്ടുൽക്കറിന്റെയും, ബ്രയാൻ ലാറയുടെയും വിക്കറ്റുകൾ എടുക്കുന്നത് ഹരമാക്കിയ താരമാണ് മുരളീധരൻ. എന്നാൽ അദ്ദേഹം ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്ന ഏക ബാറ്റ്സ്മാനെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

മുത്തയ്യ മുരളീധരന്‍ പറയുന്നത് ഇങ്ങനെ:

“സെവാഗിനെതിരെ ബോൾ ചെയ്യുമ്പോൾ ഞാൻ ഭയപ്പെട്ടിരുന്നു. എറിയുന്ന ബോളർ ആരാണെന്നോ അല്ലെങ്കിൽ വിക്കറ്റുകൾ നഷ്ടമാകുമോ എന്ന ഭയം അദ്ദേഹത്തിനില്ല. ആക്രമിച്ച് കളിക്കുന്ന സ്വഭാവം ഉള്ള താരമാണ് അദ്ദേഹം. സെവാഗ് ഫോമിൽ എത്തുന്ന ദിവസം അദ്ദേഹത്തെ പിടിച്ച് നിർത്താൻ പ്രയാസമാണ്. അധികം താരങ്ങൾക്ക് ഇല്ലാത്ത ഗുണമാണ് അത്” മുത്തയ്യ മുരളീധരന്‍ പറഞ്ഞു.

2011 ഇലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയ താരമാണ് വിരേന്ദർ സെവാഗ്. എന്നാൽ ഫൈനൽ മത്സരത്തിൽ അദ്ദേഹത്തിന് ഗംഭീരമായി തുടക്കം നൽകാൻ സാധിച്ചില്ല. ലസിത് മലിംഗയുടെ ബോളിൽ അദ്ദേഹം എൽബിഡബ്ലിയു ആയി പുറത്തായി. പക്ഷെ ഇന്ത്യയെ ഫൈനൽ വരെ എത്തിച്ചത് വിരേന്ദർ സെവാഗിന്റെ മികച്ച പ്രകടനം കൊണ്ടും കൂടിയാണ്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി