'വമ്പൻ ട്വിസ്റ്റ്'; സൂര്യ കുമാർ യാദവിന് പകരം ടി-20 ക്യാപ്റ്റനായി ആ താരം വരുന്നു; സംഭവം ഇങ്ങനെ

ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ഗംഭീര പ്രകടനമാണ് ഓൾറൗണ്ടർ ഹാർദിക്‌ പാണ്ട്യ നടത്തിയത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നടന്ന ഫൈനൽ മത്സരത്തിൽ അദ്ദേഹത്തിന്റെ മികവ് ഒന്നുകൊണ്ട് മാത്രമാണ് ഇന്ത്യയ്ക്ക് കപ്പ് ജേതാക്കളാകാൻ സാധിച്ചത്. എന്നാൽ അതിന് ശേഷം രോഹിത്ത് ശർമ്മ, വിരാട് കോലി എന്നിവർ വിരമിച്ചതോടെ പുതിയ ടി-20 ക്യാപ്റ്റനായി ഹാർദിക്‌ പാണ്ട്യയെ നിയമിക്കും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പുതിയ പരിശീലകനായ ഗൗതം ഗംഭീർ ആ സ്ഥാനം സൂര്യ കുമാർ യാദവിന് നൽകുകയായിരുന്നു.

അതിൽ ഹാർദിക്‌ പാണ്ട്യയ്ക്ക് എതിരഭിപ്രായം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് വീണ്ടും ക്യാപ്റ്റൻ സ്ഥാനം ഹാർദിക്‌ പാണ്ട്യയ്ക്ക് നൽകാനുള്ള തീരുമാനത്തിൽ നിൽക്കുകയാണ് ബിസിസിഐ. മുംബൈ ലീഗിൽ വെച്ച് സൂര്യ കുമാർ യാദവിന് പരിക്ക് ഏറ്റിരുന്നു. അത് കൊണ്ട് ബംഗ്ലാദേശ് പര്യടനത്തിൽ സൂര്യയ്ക്ക് പകരം ഹാർദിക്‌ പാണ്ട്യയെ ക്യാപ്റ്റനായി നിയമിക്കാനാണ് സാധ്യത. ഇന്ത്യൻ ടീമിന്റെ മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റിൽ സൂര്യ പരാജയപ്പെട്ടാൽ പുതിയ ക്യാപ്റ്റനായി ഹർദിക്കിനെ ബിസിസിഐ തിരഞ്ഞെടുക്കും.

ബിസിസിഐ ഹാർദിക്കിന് ഇപ്പോൾ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്ന ടെസ്റ്റ് പരമ്പരകൾ കഴിഞ്ഞാൽ ടി-20 മത്സരങ്ങൾക്ക് വേണ്ടി ഹാർദിക്‌ തിരികെ ഇന്ത്യൻ ടീമിലേക്ക് ജോയിൻ ചെയ്യും. ഈ മാസം 19 മുതലാണ് ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം