ആദ്യ ടി-20 പരമ്പരയിൽ തകർപ്പൻ ബോളിംഗുമായി ബംഗ്ലാദേശിനെ വിറപ്പിച്ച് ഇന്ത്യൻ ചുണകുട്ടന്മാർ. അരങ്ങേറ്റ മത്സരത്തിന്റെ ആദ്യ ഓവർ തന്നെ മെയ്ഡൻ ആക്കിയ മായങ്ക് യാദവ് അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് രാജകീയ വരവാണ് അറിയിച്ചത്. മത്സരത്തിന്റെ വിക്കറ്റ് വേട്ട ആരംഭിച്ചത് പേസർ അർശ്ദീപ് സിങ് ആയിരുന്നു. ആദ്യ പവർ പ്ലേയിൽ തന്നെ രണ്ട് വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. അർശ്ദീപ് 3.5 ഓവറിൽ വഴങ്ങി ,മൂന്നു വിക്കറ്റുകൾ നേടി.
മത്സരത്തിൽ മൂന്നു വിക്കറ്റുകളുമായി വരുൺ ചക്രവർത്തിയും ഗംഭീര പ്രകടനം ആണ് കാഴ്ച്ച വെച്ചത്. അദ്ദേഹം നാല് ഓവറിൽ 31 റൺസ് വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കി. മായങ്ക് യാദവ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ആദ്യ ഓവർ മെയ്ഡൻ ആകുകയും 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് കരസ്ഥമാക്കുകയും ചെയ്യ്തു. ഒപ്പം വാഷിങ്ടൺ സുന്ദർ, ഹാർദിക് പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.
ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ചു. മെഹന്ദി ഹസൻ 28 പന്തുകളിൽ നിന്ന് 32 റൺസും, നജ്മുൽ ഷാന്റോ 25 പന്തുകളിൽ നിന്ന് 27 റൺസും നേടി ടോപ് സ്കോറെർസ് ആയി. ടാസ്കിന് അഹമ്മദ്, ടോഹിദ് ഹൃദോയ് എന്നിവർ 12 റൺസും റിഷാദ് ഹൊസൈൻ 11 റൺസും നേടി രണ്ടക്കം കടന്നു.