'അവര്‍ വയസ്സന്‍മാരെന്ന് വിളിച്ചു കളിയാക്കി, അതെല്ലാം തെറ്റാണെന്ന് നമ്മള്‍ തെളിയിച്ചു'; വിമര്‍ശകരെ കടന്നാക്രമിച്ച് ബ്രാവോ

ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വയസന്‍ പടയെന്നു വിളിച്ച് പലരും കളിയാക്കിയെന്നും എന്നാല്‍ അതു തെറ്റാണെന്ന് തങ്ങള്‍ തെളിയിച്ചെന്നും വെസ്റ്റിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. ഐപിഎല്ലിന്റെ ഇക്കഴിഞ്ഞ സീസണില്‍ ബ്രാവോ ഉള്‍പ്പെട്ട സൂപ്പര്‍ കിംഗ്‌സ് ടീം കിരീടം ചൂടിയിരുന്നു.

ചെന്നൈയെ സംബന്ധിച്ച് സവിശേഷമായ സീസണായിരുന്നു ഇക്കഴിഞ്ഞത്. കാരണം കഴിഞ്ഞ തവണ നമ്മള്‍ ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫ് യോഗ്യത നേടാതെ പോയത്. അതിനാല്‍ത്തന്നെ തിരിച്ചുവരാനുള്ള ദൃഢനിശ്ചയം കളിക്കാരിലുണ്ടായിരുന്നു. കഴിഞ്ഞ സീസണിലേതിനെക്കാള്‍ മികച്ച ടീമാണ് നമ്മുടേതെന്ന് തെളിയിക്കേണ്ടിയിരുന്നു- ബ്രാവോ പറഞ്ഞു.

2021 ഐപിഎല്ലിലും ആരും ചെന്നൈക്ക് കിരീട സാധ്യത കല്‍പ്പിച്ചില്ല. വയസന്‍ പടയെന്നാണ് നമ്മളെ വിളിച്ചത്. അതെല്ലാം തെറ്റാണെന്ന് തെളിയിച്ചു. ഒരിക്കല്‍ക്കൂടി സൂപ്പര്‍ കിംഗ്‌സ് ചരിത്രം സൃഷ്ടിച്ചു. സൂപ്പര്‍ കിംഗ്‌സിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബ്രാവോ പറഞ്ഞു.

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി