'തിലക് വർമ്മയ്ക്ക് കിട്ടിയത് മുട്ടൻ പണി'; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

ഇപ്പോൾ നടക്കുന്ന സൗത്ത് ആഫ്രിക്കൻ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയ താരമായിരുന്നു യുവ താരം തിലക് വർമ്മ. മൂന്നാം മത്സരത്തിൽ നായകനായ സൂര്യ കുമാറിനോട് ചോദിച്ച് വാങ്ങിയ അവസരമായിരുന്നു. ആ അവസരം മുതലാക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. അവസാന ടി-20 മത്സരം നടക്കാനിരിക്കെ താരത്തിന് മുട്ടൻ പണിയാണ് കിട്ടിയിരിക്കുന്നത്.

മൂന്നാം ടി-20 മത്സരത്തിനിടയിൽ ബൗണ്ടറി ലൈനില്‍ ക്യാച്ചിന് ശ്രമിക്കവെ തിലക് തലയിടിച്ച് വീഴുകയായിരുന്നു. എന്നാൽ പരിക്ക് ഗുരുതരമല്ല എന്നാണ് ക്യാമ്പിൽ നിന്നും കിട്ടുന്ന വിവരങ്ങൾ. പക്ഷെ അവസാനത്തെ മത്സരത്തിൽ നിന്നും താരം കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതിന്റെ ഔദ്യോഗീകമായ സ്ഥിരീകരണം ഇത് വരെ ടീമിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

മികച്ച ഫോമിലുള്ള താരത്തിന്റെ വിടവിനെ നികത്താൻ ഇന്ത്യക്ക് സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. കഴിഞ്ഞ മത്സരത്തിൽ തിലകിന്റെ കരുത്തിലായിരുന്നു ഇന്ത്യ മികച്ച സ്‌കോറിൽ എത്തിയതും വിജയിച്ചതും. താരം ഇന്ന് കളിച്ചില്ലെങ്കിൽ നാലാം നമ്പറിലേക്ക് യുവ താരം ജിതേഷ് ശർമ്മയെ ഇറക്കാനായിരിക്കും സാധ്യത.

ഇന്നത്തെ മത്സരത്തിൽ ഓപ്പണർ സഞ്ജു സാംസണിനും, ക്യാപ്റ്റൻ സൂര്യ കുമാർ യാദവിനും നിർണായകമായിരിക്കും. ആദ്യ മത്സരത്തിൽ സെഞ്ച്വറി തികച്ച സഞ്ജു പിന്നീട് കളിച്ച മത്സരങ്ങളിൽ അടുപ്പിച്ച് പൂജ്യത്തിന് പുറത്താവുകയായിരുന്നു. ഒപ്പം മൂന്നു മത്സരങ്ങൾ കളിച്ച സൂര്യ മൂന്നിലും ഫ്ലോപ്പ് ആയിരുന്നു. ഇന്നത്തെ മത്സരത്തിൽ ഇരുവരും ഗംഭീര പ്രകടനം പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍