'ജയിച്ച് കേറി വാ'; ഇന്ത്യൻ പെൺപുലികൾക്ക് സെമിയിലേക്ക് രാജകീയ പ്രവേശനം; അടുത്ത ഘട്ടത്തിലേക്ക് ഏതെല്ലാം ടീമുകൾ?

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഈ വർഷത്തെ ഏഷ്യ കപ്പിലും മിന്നുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. ടൂർണമെന്റ് തുടങ്ങിയത് മുതൽ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചാണ് അവർ സെമി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ നേപ്പാളിനു 179 റണ്‍സിന്റെ വിജയലക്ഷ്യമാണ് നല്‍കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാൾ കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും ഇന്ത്യക്കു കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. മറുപടിയില്‍ 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുക്കാനേ അവർക്കായൊള്ളു. ഇന്ത്യയുടെ ബാറ്റിങ്ങിൽ ഏറ്റവും കൂടുതൽ മികച്ച് നിന്നത് ഷെഫാലി വർമ്മയും (81റൺസ്) ഹേമലതയും (47റൺസ്) കൂടി ആയിരുന്നു.

മലയാളി താരം സജന സജീവനുള്‍പ്പെടെ ആറു പേരെയാണ് ബൗളിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി പരീക്ഷിച്ചത്. ദീപ്തി ശര്‍മ മൂന്നു വിക്കറ്റുകള്‍ നേടിയപ്പോൾ അരുന്ധതി റെഡ്ഡിയും, രാധ യാദവും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. സജന ഒരു ഓവർ മാത്രമാണ് എറിഞ്ഞത്. അതിൽ നിന്നും താരം 11 റൺസും വഴങ്ങി. അതിനു ശേഷം താരത്തിന് ബോളിംഗ് ലഭിച്ചിരുന്നില്ല. ആദ്യ സെമി ഫൈനലിസ്റ്റ് ആയിരിക്കുന്നത് ഇന്ത്യ ആണ്. ഗ്രൂപ്പ് എയിലെ മൂന്നു മല്‍സരങ്ങളിലും ജയിച്ച് ഇന്ത്യ ഒന്നാം സ്ഥാനക്കാരായാണ് സെമിയിലേക്കു പ്രവേശിച്ചിരിക്കുന്നത്. സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാവുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാരാണ് സെമിയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. ബംഗ്ലാദേശ്, തായ്‌ലാന്‍ഡ് എന്നിവയിൽ ഏതെങ്കിലും ടീമാണ് സെമിയില്‍ കയറുന്നത്. തായ്ലാൻഡ് ടീമിനെ വെച്ച് നോക്കുകയാണെങ്കിൽ മികച്ച മത്സരം പുറത്തെടുക്കുന്നത് ബംഗ്ലാദേശ്ശ് ടീം ആണ്. അത് കൊണ്ട് തന്നെ അവർക്കായിരിക്കും സെമിയിൽ പ്രവേശിക്കാൻ സാധ്യത കൂടുതൽ.

കഴിഞ്ഞ ഏഷ്യ കപ്പിലും ചാമ്പ്യന്മാരായത് ഇന്ത്യ ആയിരുന്നു. നിലവിൽ ടൂർണമെന്റിൽ ഏറ്റവും ശക്തരായ ടീമും ഇന്ത്യ ആണ്. പാകിസ്ഥാനും മികച്ച് നിൽക്കുന്ന ടീം ആണെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാകിസ്താനെ ഏഴു വിക്കറ്റിന് തോല്പിച്ചിരുന്നു. അത് കൊണ്ട് നിലവിലെ ഏറ്റവും ശക്തരും, ഇത്തവണ കപ്പ് ജേതാക്കളായി ചാംപ്യൻഷിപ് നില നിർത്താനും സാധ്യത ഉള്ള ടീം അത് ഇന്ത്യ തന്നെ ആണ്. സെമി ഫൈനലിൽ കയറാൻ ഏറ്റവും കൂടുതൽ സാധ്യത ഉള്ള ടീം ബംഗ്ലാദേശ്ശ് ആയിരിക്കും. തായ്‌ലൻഡുമായുള്ള മത്സര ശേഷം അറിയാം ഏത് ടീം ആയിരിക്കും ഇന്ത്യയുടെ സെമി ഫൈനൽ എതിരാളി എന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍