ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരാണ് വിരാട് കോഹ്‌ലിയും, രോഹിത്ത് ശർമ്മയും, ഇന്ത്യൻ ടീമിനെ ഇത്രയും മികച്ച ലെവെലിലേക്ക് കൊണ്ട് വരുന്നതിൽ പ്രധാന പങ്ക് വഹിച്ച താരങ്ങളാണ് ഇവർ. ഈ വർഷത്തെ ടി-20 ലോകകപ്പ് നേടിയതിന് ശേഷം ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ നിന്നും താരങ്ങൾ തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ നടക്കാൻ പോകുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.
പാകിസ്താനെ നാണംകെട്ട രീതിയിൽ പരാജയപെടുത്തിയാണ് ഇത്തവണ ബംഗ്ലാദേശ് ഇന്ത്യയെ നേരിടാൻ വരുന്നത്. ലോക ടെസ്റ്റ് ചെമ്പിൻഷിപ്പ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് ബംഗ്ലാദേശ് നിൽക്കുന്നത്. മികച്ച ടീം ആയിട്ടാണ് അവർ ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്. ബോളിങ് ആയാലും ബാറ്റിംഗ് ആയാലും ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ആകും എന്നത് ഉറപ്പാണ്. മത്സരത്തെ കുറിച്ച് മുൻ പാകിസ്ഥാൻ താരം ബാസിത് അലി സംസാരിച്ചു.
ബാസിത് അലി പറയുന്നത് ഇങ്ങനെ:
“ബാറ്റിംഗിൽ വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും കാര്യങ്ങൾ എളുപ്പമാകില്ല. പാകിസ്ഥാൻ ബാറ്റിംഗ് നിരയെ മികച്ച രീതിയിൽ പുറത്താക്കിയത് അവരുടെ സ്പിൻ ബോളേഴ്‌സ് ആണ്. അത് കൊണ്ട് വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും വേണ്ടിയുള്ള സ്പിൻ തന്ത്രങ്ങൾ സജ്ജമാക്കിയാണ് ബംഗ്ലാദേശ് ടീം വരുന്നത്. പക്ഷെ പാകിസ്താനെതിരെ വിജയിച്ച പോലെ കാര്യങ്ങൾ എളുപ്പമാകില്ല ബംഗ്ലാദേശിന്. ഇന്ത്യ ശക്തരാണ്. ബാറ്റിംഗിൽ രോഹിത്തും വിരാടും ഒരല്പം സൂക്ഷിക്കണം” ബാസിത് അലി പറഞ്ഞു.
ഈ മാസം 19 ആം തിയതി മുതലാണ് ഇന്ത്യയും ബംഗ്ലദേശും തമ്മിൽ ഏറ്റുമുട്ടുന്നത്. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ബംഗ്ലാദേശിനെതിരെ ഉള്ള പരമ്പരയും, ഈ വർഷം നടക്കാൻ ഇരിക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടുന്നതിലേക്കുള്ള നിർണായക മത്സരമാണ് ഇന്ത്യയ്ക്ക്.