'ജയ് ഷായെ തിരഞ്ഞെടുക്കുന്നതിന് എനിക്ക് സമ്മതം അല്ലെങ്കിലോ?'; എതിർപ്പ് പ്രകടിപ്പിച്ച് കമ്മിറ്റയിലെ പാകിസ്ഥാൻ താരം

പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാനായി ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്തയാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച വിഷയം. ഏറ്റവും പ്രായം കുറഞ്ഞ ഐസിസി ചെയർമാൻ എന്ന നേട്ടം ഇതോടെ ജയ് ഷാ സ്വന്തമാക്കി കഴിഞ്ഞു. എന്നാൽ ഐസിസി കമ്മിറ്റിയിലെ ഒരു മെമ്പർ ജയ് ഷായെ തിരഞ്ഞെടുക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചു എന്ന റിപ്പോർട്ടാണ് ഇപ്പോൾ കിട്ടുന്നത്.

ഐസിസിൽ 16 അംഗങ്ങളാണുള്ളത്. അതിൽ 15 പേരുടെയും പിന്തുണ ജയ് ഷായ്ക്ക് ലഭിച്ചിരുന്നു. സാധാരണ കണ്ട് വരുന്നത് പോലെ ഇത്തവണ തിരഞ്ഞെടുപ്പ് നടത്താതെ ഡയറക്ടറ് ആയിട്ടാണ് ചെയർമാനെ തിരഞ്ഞെടുത്തത്. എന്നാൽ ബോർഡിലെ പാകിസ്ഥാൻ ക്രിക്കറ്റിൽ നിന്നുള്ള അംഗം ജയ് ഷായെ പിന്തുണച്ചില്ല. ഐസിസി ചെയർമാനായി ജയ് ഷാ വരുന്നതിനോട് അദ്ദേഹം നിശബ്ദത പാലിച്ചു എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിയമം അനുസരിച്ച് ആണെങ്കിൽ ജയ് ഷായെ തിരഞ്ഞെടുക്കുമ്പോൾ പിന്തുണ നൽകി എല്ലാ അംഗങ്ങളും സംസാരിക്കണം എന്നാണ്. പക്ഷെ പാകിസ്ഥാൻ അംഗത്തിന്റെ ഭാഗത്ത് നിന്ന് അദ്ദേഹം ഒരു വാക്ക് പോലും സംസാരിച്ചില്ല. നടപടിക്രമങ്ങൾ അവസാനിക്കുന്നത് വരെ അദ്ദേഹം നിശബ്തനായി ഇരിക്കുകയായിരുന്നു എന്ന് ഐസിസി അധികൃതർ വ്യക്തമാക്കി.

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉള്ള ആഭ്യന്തര കലഹം കാരണമായിരിക്കാം അദ്ദേഹം ജയ് ഷായുടെ തിരഞ്ഞെടുപ്പിനോട് ഒന്നും തന്നെ പ്രതികരിക്കാത്തത് എന്നാണ് വൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്. അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം വന്നിട്ടില്ല. ഉടൻ തന്നെ അതിന്റെ പ്രഖ്യാപനം ഉണ്ടായേക്കും.

Latest Stories

'ടോപ്പ് ഗണ്ണിൽ നിന്ന് യഥാർത്ഥ ജീവിതത്തിലേക്ക്; ടോം ക്രൂസിന്റെ സൈനിക ജീവിതം

ധോണി ആർക്കും ഒരു സൂചന പോലും നൽകാതെയാണ് ആ പ്രവർത്തി ചെയ്തത്, അത് എന്നെ ഞെട്ടിച്ചു: രവി ശാസ്ത്രി

ഉഗാണ്ടയിൽ പടർന്ന് പിടിച്ച് 'ഡിങ്ക ഡിങ്ക രോഗം; ശരീരം വിറച്ച് നൃത്തം ചെയ്യുന്ന അവസ്ഥ, ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ചിത്രം ഓൺലൈനിൽ; പൈറസിക്കെതിരെയുള്ള പോരാട്ടത്തിൽ 'സൂക്ഷമദർശിനി' ടീം

'ഗർഭിണിയായ ഭാര്യയെ കൊന്ന് ആസിഡിലിട്ട് നശിപ്പിക്കാൻ ശ്രമം, നിർണായകമായത് സെർച്ച് ഹിസ്റ്ററി'; 20കാരന് തടവ് ശിക്ഷ വിധിച്ച് കോടതി

അവനാണ് എന്റെ പുതിയ ആയുധം, ചെക്കൻ ചുമ്മാ തീയാണ്: രോഹിത് ശർമ്മ

അമിത് ഷായുടെ വിവാദ അംബേദ്കർ പരാമർശം; പ്രിയങ്കയുടേയും രാഹുലിന്റേയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്

ഉച്ചഭക്ഷണം വരെ ഒഴിവാക്കി ക്യൂവിൽ; തിയേറ്ററുകളിൽ റിലീസ് ചെയ്ത ഒരു ചിത്രത്തിന് ഐഎഫ്എഫ്‌കെയിൽ എന്തിനാണ് ഇത്ര തിരക്ക്?

BGT 2024: ഹമ്പട പുളുസു, എന്നെ കൊല്ലിക്കാൻ നീയൊക്കെ കൂടി നമ്പർ ഇറക്കുവാണല്ലേ; മാധ്യമങ്ങളെയും ആരാധകരെയും ഒരേ പോലെ ചിരിപ്പിച്ച് രോഹിത് ശർമ്മ

അമ്മയുടെ മൃദദേഹം വീട്ടുമുറ്റത്ത് കുഴിച്ച് മൂടി മകൻ; പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പൊലീസ്, സംഭവം കൊച്ചിയിൽ