'ഇന്ത്യൻ ടീമിന് ഇതെന്ത് പറ്റി'; ടീമിന്റെ പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം; അമ്പരന്ന് ക്രിക്കറ്റ് ആരാധകർ

വിജയം ഉറപ്പിച്ച കളി സമനിലയിൽ കൊണ്ട് അവസാനിപ്പിച്ച് ആദ്യ ഏകദിനത്തിൽ ഇന്ത്യ. മികച്ച ബോളിങ് കൊണ്ട് ശ്രീലങ്കൻ ബാറ്റ്‌സ്മാന്മാർക്ക് മോശ സമയം നൽകിയെങ്കിലും ബാറ്റിങ്ങിൽ ആ മികവ് കാണിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. രണ്ടു വിക്കറ്റ് കൈയിലുള്ളപ്പോള്‍ ജയിക്കാന്‍ വെറും ഒരു റണ്‍സ് മാത്രം മതിയായിരുന്നിട്ടും ഇന്ത്യക്കു അതു നേടിയെടുക്കാന്‍ സാധിച്ചില്ല. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ 231 റൺസ് പിന്തുടർന്ന ഇന്ത്യ, 197-7ൽ നിന്ന് വീണ്ടെടുത്ത് 230-8 ലെത്തി. അവസാന മൂന്ന് ഓവറിൽ അഞ്ച് റൺസ് മാത്രമാണ് അവർക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ശിവം ദുബെ മികച്ച പ്രകടനം കാഴ്ച വെച്ച് കളി സമനിലയിൽ നിർത്തി. എന്നാൽ അടുത്ത പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങി. വിജയത്തിന് ഒരെണ്ണം ആവശ്യമുള്ളപ്പോൾ, അർഷ്ദീപ് ലൈനിലുടനീളം മോശമായ ഷോട്ടിന് മുതിർന്നപ്പോൾ അദ്ദേഹത്തിന് പന്തിന്റെ ടൈമിംഗ് തെറ്റി എൽബിഡബ്ലിയു ആയി വിക്കറ്റ് നഷ്ടമായി. ഇന്ത്യയുടെ മോശം പ്രകടനത്തിനെതിരെ മുൻ ഇന്ത്യൻ താരം
ദൊഡ്ഡ ഗണേഷ് സംസാരിച്ചു.

ദൊഡ്ഡ ഗണേഷ് പറഞ്ഞത് ഇങ്ങനെ:

“ടെയ്ൽ ഏൻഡ് വിക്കറ്റുകളിൽ നിന്ന് നിങ്ങൾക്ക് റൺ പ്രതീക്ഷിക്കാനാവില്ല, എന്നാൽ കളിയുടെ അവബോധം ഏതൊരു ക്രിക്കറ്റ് താരത്തിനും പരമപ്രധാനമാണ്. അർഷ്ദീപിൻ്റെ ആ ഷോട്ട് ഗംഭീർ എന്ന പരിശീലകനെ ആകർഷിക്കാൻ പോകുന്നില്ല. ശ്രീലങ്കൻ ബൗളർമാർ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇത് ശ്രീലങ്കയ്ക്കു മികച്ച ധാർമ്മിക ബൂസ്റ്ററായിരിക്കും” ദൊഡ്ഡ ഗണേഷ് പറഞ്ഞു.

ഏകദിന പരമ്പരയ്ക്ക് മുൻപ് ഇന്ത്യ കളിച്ച മൂന്നു ടി-20 മത്സരങ്ങളിലും പൂർണ ആധിപത്യം ആയിരുന്നു കാണിച്ചത്. എന്നാൽ അതേ പ്രകടനം ഏകദിനത്തിൽ ഇന്ത്യയ്ക്ക് കാണിക്കാൻ സാധിച്ചില്ല. ബാറ്റിങ്ങിൽ മികച്ച നിന്ന രോഹിത് ശർമ്മ ടീമിനായി അർദ്ധ സെഞ്ചുറി നേടി. വിരാട് കോലി അക്‌സർ പട്ടേൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവർ ഭേദപ്പെട്ട പ്രകടനം മാത്രമാണ് കാഴ്ച വെച്ചത്. കളി സമനിലയിൽ അവസാനിപ്പിക്കാൻ ശിവം ദുബൈയ്ക്ക് സാധിച്ചെങ്കിലും വിജയിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചില്ല. അടുത്ത ഏകദിന മത്സരം നാളെ ഉച്ചയ്ക്കാണ് ക്രമീകരിച്ചിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം