'സഞ്ജുവിനോട് രാജസ്ഥാൻ റോയൽസ് ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു'; സംഭവത്തിൽ അമ്പരന്ന് ക്രിക്കറ്റ് ആരാധകർ

ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ് മലയാളി താരം സഞ്ജു സാംസൺ. 2021 മുതലാണ് സഞ്ജു രാജസ്ഥാനെ നയിക്കാൻ ആരംഭിച്ചത്. ടീമിനെ മികച്ച രീതിയിൽ തന്നെ ആണ് സഞ്ജു ക്യാപ്റ്റനായി നയിക്കുന്നത്. ക്യാപ്റ്റനായി മികച്ച തന്ത്രങ്ങൾ പയറ്റിയാണ് അദ്ദേഹം ടീമിനെ മിക്ക സീസണുകളിലും സെമി ഫൈനൽ, ഫൈനലുകളിലേക്ക് എത്തിക്കുന്നത്. ടീമിൽ താരത്തിനുണ്ടായ വിഷമകരമായ ഒരു കാര്യമാണ് ഇപ്പോൾ വാർത്ത വിഷയം.

2022 ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ടീം ബസിൽ വെച്ച് സഞ്ജുവിന്റെ ചിത്രം അനുവാദം ഇല്ലാതെ എടുത്തിരുന്നു. കുറെ ഫിൽറ്ററുകൾ ഇടുകയും, നീല തലപ്പാവും, കറുത്ത ഗ്ലാസും, കമ്മലും എല്ലാം ഇട്ടിരുന്നു. ആ ചിത്രം റോയൽസ് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെക്കുകയും ചെയ്യ്തു. ഇത് സഞ്ജുവിന് ഇഷ്ടമായില്ല. അദ്ദേഹത്തെ ഒരു കോമാളിയായിട്ട് ചിത്രീകരിച്ചു. അതിൽ താരം പ്രതികരിക്കുകയും ചെയ്യ്തു.

സഞ്ജു സാംസൺ പറഞ്ഞത് ഇങ്ങനെ:

“ഇത് സുഹൃത്തുക്കൾ ചെയ്തതാണെങ്കിൽ സാരമില്ല എന്ന് വെക്കാം. പക്ഷെ ടീം പ്രൊഫഷണൽ ആകണം” ഇതാണ് സഞ്ജു പറഞ്ഞത്.

ഇത് പറഞ്ഞതിന് ശേഷം താരം അപ്പോൾ തന്നെ ടീമിനെ അൺഫോളോ ചെയ്യ്തു. ഇത് അന്ന് വലിയ ചർച്ചയാവുകയും ചെയ്യ്തു. ഇൻസ്റ്റയിൽ നിന്നും അപ്പോൾ തന്നെ സഞ്ജുവിന്റെ ആ ചിത്രം റോയൽസ് ഡിലീറ്റ് ആക്കി. സീസണിന്റെ തുടക്കം ഈ വിവാദം ടീമിന് ക്ഷീണമായെങ്കിലും പിന്നീട് അവര്‍ക്കു അഭിമാനിക്കാന്‍ വക നല്‍കിയ സീസണിലായി 2022ലേതു മാറി. സീസണിലുടനീളം ഉജ്ജ്വല ഫോമില്‍ കളിച്ച റോയല്‍സ് ഫൈനലിലേക്കും കുതിച്ചിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ