ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റൻ ആണ് രോഹിത്ത് ശർമ്മ. ക്യാപ്റ്റൻസി പ്രെഷർ കൊണ്ട് മിക്ക താരങ്ങളും ബാറ്റിംഗിൽ മോശമായ പ്രകടനം നടത്താറുണ്ട്. എന്നാൽ രോഹിതിന്റെ കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവം. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലും ഇപ്പോൾ നടന്ന ടി-20 ലോകകപ്പിലും ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയത് അദ്ദേഹമാണ്.
ഇന്ത്യൻ ടീമിൽ വളർന്ന് വരുന്ന യുവ താരമാണ് സർഫ്രസ് ഖാൻ. കഴിഞ്ഞ വർഷം മുതലാണ് അദ്ദേഹം ടെസ്റ്റ് ഫ്രോമാറ്റിന്റെ ഭാഗമായി ഇന്ത്യൻ ടീമിലേക്ക് കയറിയത്. എന്നാൽ ഏകദിന, ടി-20 ഫോർമാറ്റുകളിൽ അദ്ദേഹത്തിന് ഇത് വരെ അരങ്ങേറാൻ സാധിച്ചിട്ടില്ല. രോഹിത്ത് ശർമ്മയുടെ ക്യാപ്റ്റന്സിയെ കുറിച്ച് സർഫ്രസ് ഖാൻ സംസാരിച്ചു.
സർഫ്രസ് ഖാൻ പറയുന്നത് ഇങ്ങനെ:
ഞാൻ രോഹിത്ത് ഭായിയുടെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യൻ ടീമിലേക്ക് പ്രവേശിച്ചത്. ഇംഗ്ലണ്ടിനെതിരെ ഉള്ള ടെസ്റ്റ് മത്സരത്തിൽ ഞാൻ നന്നായി ടെൻഷൻ അടിച്ചിരുന്നു. ആ സമയത്ത് രോഹിത്ത് ഭായ് ആണ് എന്നെ സപ്പോർട്ട് ചെയ്യ്തത്. എനിക്ക് ഏറ്റവും ഇഷ്ടം ഉളള സിനിമയാണ് ലഗാൻ. അതിലെ നായകനായ ആമിർ ഖാൻ ആണ് ഇന്ത്യൻ ടീമിലെ രോഹിത്ത് ശർമ്മ. ഏത് താരവും സമ്മർദ്ദത്തിൽ ആകുമ്പോൾ ഉടൻ തന്നെ രോഹിത്ത് ഭായ് ആ താരത്തെ വിളിച്ച് ശാന്തനാക്കി സമാധാനിപ്പിക്കും. ഒരു നായകൻ എങ്ങനെ ആകണം എന്ന് ഞാൻ അദ്ദേഹത്തിൽ നിന്നാണ് പഠിക്കുന്നത്” സർഫ്രാസ് ഖാൻ പറഞ്ഞു.
നിലവിൽ ദുലീപ് ട്രോഫി കളിക്കുന്നതിന്റെ ഭാഗമായി സർഫ്രാസ് ഖാൻ ഇന്ത്യ ബി ടീമിന്റെ കൂടെ തയ്യാറെടുപ്പിലാണ്. ഈ മാസം നടക്കാൻ പോകുന്ന ബംഗ്ലാദേശ് പര്യടനത്തിലും സർഫ്രസ് ഖാനിന് ഇന്ത്യൻ ടീമിലേക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്.