'ആൺസിംഹങ്ങൾ നിർത്തിയടത്തു നിന്ന് പെൺസിംഹങ്ങൾ തുടങ്ങുകയായി'; ഏഷ്യ കപ്പിനായി ഇന്ത്യൻ വനിതകൾ ശ്രീലങ്കയിൽ

ഐസിസി ടി-20 ലോകക്കപ്പ് നേടിയ ഇന്ത്യൻ പുരുഷ ടീമിന്റെ ആഘോഷങ്ങൾ തീരാനിരിക്കെ ഇന്ത്യൻ ആരാധകർക്ക് അടുത്ത ജയം ആഘോഷിക്കാനുള്ള വക ഒരുക്കാൻ ഇന്ത്യൻ വനിതാ ടീം 2024 ഏഷ്യ കപ്പിന് വേണ്ടി ശ്രീലങ്കയിൽ എത്തി. കഴിഞ്ഞ വർഷത്തിലെ ചാമ്പ്യന്മാരും ഇന്ത്യൻ വനിതകൾ ആയിരുന്നു. അത് കൊണ്ട് തന്നെ ഈ വർഷവും വീണ്ടും കപ്പ് നേടി അത് നിലനിർത്താനാണ് വനിതാ ടീം ശ്രമിക്കുക. ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്​ പാകിസ്ഥാനുമായിട്ട് ദംബുള്ളിയിൽ വെച്ചിട്ടാണ് നടക്കുന്നത്.

ഇന്ത്യയുടെ 15 അങ്ക സ്‌ക്വാഡ് ഇവർ:

ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ, സ്‌മൃതി മന്ദനാ, ഷെഫാലി വർമ്മ, ജെമിമ റോഡ്രിഗ്സ്സ്, റിച്ച ഘോഷ്, ഉമാ ഛേത്രി, പൂജ വസ്ത്രാകർ, ദയാലൻ ഹേമലത , രേണുക സിംഗ് താക്കൂർ, ആശ ശോഭന, രാധ യാദവ്, ശ്രേയങ്ക പാട്ടിൽ എന്നിവരാണ് ഇന്ത്യയുടെ ഈ വർഷത്തെ ഏഷ്യ കപ്പ് സ്‌ക്വാഡ്.

15 മത്സരങ്ങളാണ് ടൂർണമെന്റിൽ നടക്കാൻ നിശ്ചയിച്ചിരിക്കുന്നത്. അതിൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, യുഎഇ, മലേഷ്യ, തായ്‌ലൻഡ്, നേപ്പാൾ, എന്നി ടീമുകളാണ് പങ്കെടുക്കുന്നത്. അതിൽ നിന്നും ഗ്രൂപ്പ് ഘട്ടങ്ങൾ ആയിട്ടാണ് മത്സരങ്ങൾ നടക്കുക. ആദ്യത്തെ ഗ്രൂപ്പിൽ ഇന്ത്യ പാകിസ്ഥാൻ യുഎഇ, നേപ്പാൾ എന്നി ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ബാക്കി വരുന്ന ടീമുകൾ രണ്ടാമത്തെ ഗ്രൂപ്പുകളിലും ഏറ്റുമുട്ടും. ഓരോ ഗ്രൂപിലെയും ആദ്യ രണ്ട് ടീമുകൾക്കായിരിക്കും സെമി ഫൈനൽ മത്സരങ്ങളിലേക്ക് പ്രവേശനം ലഭിക്കുക. ജൂലൈ 28 നു ദംബുള്ളിയിൽ വെച്ചാണ് ഫൈനൽ മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

Latest Stories

മുയലിന്‍റെ കടിയേറ്റത്തിന് വാക്സിനെടുത്ത് കിടപ്പിലായിരുന്ന വയോധിക മരിച്ചു; അബദ്ധത്തിൽ എലിവിഷം ഉള്ളിൽ ചെന്ന് കൊച്ചുമകൾ മരിച്ചത് കഴിഞ്ഞ ദിവസം

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ മോഷണം; ഹോം നഴ്സ് അറസ്റ്റില്‍; മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തു

'രോഗാവസ്ഥ തിരിച്ചറിയാതെ മാനസികരോ​ഗത്തിന് ചികിത്സ നൽകി, രോഗി മരിച്ചു'; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി, പ്രതിഷേധം

ബാലാത്സംഗക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ വെച്ച് പാകിസ്ഥാന്‍

IND vs SA: ആ രണ്ട് സെഞ്ച്വറികളില്‍ പ്രിയപ്പെട്ടത് ഏത്?, തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

15 വർഷത്തെ പ്രണയം; കീർത്തി സുരേഷ് വിവാഹിതയാകുന്നു

'ആലോചിച്ചെടുത്ത തീരുമാനമാണ്, വിവാഹം വേണ്ട'; ആളുകൾ സന്തോഷത്തിൽ അല്ല: ഐശ്വര്യ ലക്ഷ്മി

വയനാട്ടിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

മണിപ്പൂര്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം; ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരിഹാരം കാണണം; ഗുരുതരമായ സാഹചര്യമെന്ന് സിപിഎം പിബി