'ഹനുമാനെ അവിടെ എന്തെടുക്കുകയാ?, നീ ഇനി ക്രീസിലേക്ക് പോകില്ല'; കപിലിനെ ചെവിക്ക് പിടിച്ച ചൂടന്‍ ക്യാപ്റ്റന്‍

ഇന്ത്യക്ക് കന്നി ലോക കപ്പ് നേടിത്തന്ന ക്യാപ്റ്റനാണ് കപില്‍ ദേവ്. കപില്‍ ആദ്യ കാലത്ത് കളിച്ചത് ഇതിഹാസ താരം ബിഷന്‍ സിംഗ് ബേദിക്ക് കീഴിലും. കഴിഞ്ഞ ദിവസം 75-ാം ജന്മദിനം ആഘോഷിച്ച ബേദിക്കൊത്തുള്ള ഒരു നിമിഷം കപില്‍ പങ്കുവയ്ക്കുന്നു. ഒരു ടെസ്റ്റില്‍ നൈറ്റ് വാച്ച്മാനായി ഇറങ്ങിയശേഷമുള്ള സംഭവമാണ് കപില്‍ പറയുന്നത്.

ബിഷന്‍ സിംഗ് ബേദിയാണ് ആ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത്. മത്സരദിനത്തിന്റെ അന്ത്യത്തില്‍ ഒരു വിക്കറ്റ് വീണപ്പോള്‍ ബേദി എന്നോട് ബാറ്റിംഗിന് ഇറങ്ങാനും നൈറ്റ്‌വാച്ച്മാനായി കളിക്കാനും ആവശ്യപ്പെട്ടു. നൈറ്റ്‌വാച്ച്മാന്‍ എന്ന വാക്ക് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. എന്താണ് നൈറ്റ്‌വാച്ച്മാന്‍ ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. ക്രീസിലെത്തിയ ഞാന്‍ 16 പന്തുകളില്‍ 22 റണ്‍സോ 25 റണ്‍സോ നേടിയശേഷം ഔട്ടായി- കപില്‍ പറഞ്ഞു.

ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തിയ ഞാന്‍ സന്തോഷവാനായിരുന്നു. ക്യാപ്റ്റന്‍ ബേദി എന്നെ അഭിനന്ദിക്കുമെന്ന് കരുതി. എന്നാല്‍ ഡ്രസിംഗ് റൂമിലേക്കു വന്ന ബേദി എന്നോട് കയര്‍ത്തു. ”ഹനുമാനേ അവിടെ എന്താണ് ചെയ്യുന്നത്. നൈറ്റ്‌വാച്ച്മാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം പോലും നിനക്ക് അറിയില്ലേ ? പന്ത് പ്രതിരോധിക്കാന്‍ അറിയില്ലേ. ഇനിയൊരിക്കലും നീ നൈറ്റ്‌വാച്ച്മാനായി ക്രീസിലേക്ക് പോകില്ല”-എന്നായിരുന്നു ബേദി പറഞ്ഞതെന്നും കപില്‍ വെളിപ്പെടുത്തി. ബേദി ക്യാപ്റ്റനായിരുന്ന സമയത്ത് കപില്‍ പാക്കിസ്ഥാന്‍ പര്യടനത്തില്‍ കളിച്ചിരുന്നു. ആ പരമ്പരയിലെ ഏതെങ്കിലുമൊരു ടെസ്റ്റിലായിരിക്കാം കപില്‍ പറഞ്ഞ സംഭവം നടന്നതെന്ന് കരുതപ്പെടുന്നു.

Latest Stories

IPL 2025: ബുംറയോ ഏത് ബുംറ അവനെയൊക്കെ തൂക്കി ദൂരെയെറിഞ്ഞു, തിരിച്ചുവരവ് മാസാക്കി കരുൺ നായർ; ഇവനെയാണോ നമ്മൾ ഇത്രയും നാളും നൈസായി ഒഴിവാക്കിയതെന്ന് ആരാധകർ; ബിസിസിഐ ഇതൊക്കെ ഒന്ന് കാണുക

IPL 2025: ഹൃദയമൊക്കെ ഒകെ ആണ് കോഹ്‌ലി ഭായ്, മത്സരത്തിനിടെ ആശങ്കയായി വിരാടിന് നെഞ്ചുവേദന; സഞ്ജു ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

IL 2025: 170 നല്ല സ്കോർ തന്നെയായിരുന്നു, തോൽവിക്ക് കാരണമായത് ആ ഘടകം; മത്സരശേഷം സഞ്ജു സാംസൺ വിരൽ ചൂണ്ടിയത് അവരുടെ നേർക്ക്

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ വിജയ് സുപ്രീംകോടതിയില്‍; ഏപ്രില്‍ 16ന് കോടതി ഹര്‍ജി പരിഗണിക്കും

ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷ കാരണങ്ങളാല്‍; കോണ്‍ഗ്രസിനും സിപിഎമ്മിനും വേറെ പണിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

അനധികൃതമായി ഭൂമി കൈവശപ്പെടുത്തി; ഷെയ്ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി

MI VS DC: കുറുപ്പിന്റെ അല്ല രോഹിത്തിന്റെ കണക്ക് പുസ്തകം ആണ് മികച്ചത്, കണക്കിലെ കളിയിൽ വീണ്ടും ഞെട്ടിച്ച് ഹിറ്റ്മാൻ; അടുത്ത കളിയിൽ 20 കടക്കും എന്ന് ഉറപ്പ്; മുൻ നായകന് എയറിൽ തന്നെ

വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു; തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി വീണ്ടും വിവാദത്തില്‍

ലീഗ് വേദിയില്‍ ക്ഷമാപണവുമായി പിവി അന്‍വര്‍; ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ പതനത്തിന്റെ തുടക്കമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

സമരം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകും; കേരളത്തിലെ ജനങ്ങള്‍ തങ്ങളോടൊപ്പമെന്ന് ആശ പ്രവര്‍ത്തകര്‍