'കൊള്ളാം മോനെ സഞ്ജു'; തകർപ്പൻ ബാറ്റിംഗ് നടത്തി മലയാളി പവർ; ആരാധകർ ഹാപ്പി

ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ടി-20 മത്സരത്തിൽ തന്റെ ബാറ്റിംഗ് കരുത്ത് കാട്ടി സഞ്ജു സാംസൺ. 19 പന്തുകളിൽ നിന്ന് 6 ഫോറുകൾ അടക്കം 29 റൺസ് നേടി ടീമിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ച വെച്ചു. ഓപ്പണിങ് സ്ഥാനം നിലനിർത്താൻ ലക്ഷ്യം ഇടുന്ന സഞ്ജു സാംസണിന്റെ ആദ്യ പടി വിജയിച്ചു എന്ന് ആരാധകർ വിലയിരുത്തുന്നു.

ഇന്ത്യൻ ടീമിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച വെക്കുന്ന താരമാണ് സഞ്ജു. ഈ വർഷം നടന്ന ദുലീപ് ട്രോഫിയിൽ നടത്തിയ മികച്ച പ്രകടനം കൊണ്ടാണ് അദ്ദേഹത്തിന് ബംഗ്ലാദേശ് പര്യടനത്തിൽ അവസരം ലഭിച്ചത്. എന്നാൽ കിട്ടിയ അവസരം മുതലാക്കാൻ താരത്തിന് സാധിച്ചു.

ഓപ്പണർ അഭിഷേക് ശർമ്മ ഏഴ് പന്തിൽ 16 റൺസ് നേടി മികച്ച തുടക്കം നൽകിയെങ്കിലും റൺഔട്ട് ആയി പുറത്തായി. അതിന് ശേഷം വന്ന ക്യാപ്റ്റൻ സൂര്യ കുമാർ യാദവും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തി. സൂര്യ 14 പന്തിൽ 3 സിക്സറുകളും 2 ഫോറും ഉൾപ്പടെ 29 റൺസ് നേടി. നിതീഷ് കുമാർ, ഹാർദിക്‌ പാണ്ട്യ സഖ്യമാണ് ഇപ്പോൾ ക്രീസിൽ നിൽക്കുന്നത്. ഇന്ത്യ നിലവിൽ 10 ഓവറിൽ 102ന് 3 എന്ന നിലയിലാണ്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം