Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

രോഹിത്ത് കുതിപ്പിന് ‘കോഹ്ലി’ ബ്രേക്ക്, ഇന്ത്യ ഡിക്ലയര്‍ ചെയ്തു

, 12:11 pm

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ഏഴിന് 443 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 63 റണ്‍സുമായി രോഹിത്ത് പുറത്താകാതെ ബാറ്റിംഗ് തുടരുന്നതിനിടേയാണ് ഇന്ത്യ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.

114 പന്തുകള്‍ നേരിട്ട രോഹിത്ത് അഞ്ച് ബൗണ്ടറി സഹിതമാണ് 63 റണ്‍സെടുത്തത്. 39 റണ്‍സെടുത്ത പന്തും തൊട്ട് പിന്നാലെ നാല് റണ്‍സുമായി ജഡേജയും പുറത്തായതോടെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

രോഹിത്തിനെ കൂടാതെ സെഞ്ച്വറി നേടിയ പൂജാരയുടേയും അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കോഹ്ലിയുടേയും മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചത്.

രണ്ടിന് 215 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ച ശേഷമാണ് പൂജാരയും കോഹ്ലിയും മടങ്ങിയത്. 319 പന്തുകള്‍ നേരിട്ട പൂജാര 10 ബൗണ്ടറി സഹിതം 106 റണ്‍സ് സ്വന്തമാക്കി. കോഹ്ലിയാകട്ടെ 204 പന്തില്‍ ഒന്‍പത് ബൗണ്ടറികളുടെ സഹായത്തോടെ 82 റണ്‍സാണ് നേടിയത്. ഇരുവരും മൂന്നാം വിക്കറ്റില്‍ 170 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. പിന്നീട് രാഹാന 34 റണ്‍സെടുത്ത് പുറത്തായി.

ആദ്യ ദിനം ഇന്ത്യയ്ക്കായി അരങ്ങേറിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 161 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 76 റണ്‍സാണ് അഗര്‍വാള്‍ നേടിയത്. മറ്റൊരു പുതുമുഖ താരം ഹനുമ വിഹാരി എട്ട് റണ്‍സെടുത്ത് പുറത്തായി.

Advertisement