ഭുവിയും രഹാനയും സമ്മോഹന കൂട്ടുകെട്ട്; ഇന്ത്യന്‍ തിരിച്ചുവരവ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ മേധാവിത്വം. പേസ് ബൗളര്‍മാരെ അടിയുറച്ച് പിന്തുണക്കുന്ന പിച്ചില്‍ മൂന്നാം ദിവസം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 199 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ നാല് വിക്കറ്റ് അവശേഷിക്കെ ദക്ഷിണാഫ്രിക്കയേക്കാള്‍ 192 റണ്‍സ് മുന്നിലെത്താന്‍ ഇന്ത്യയ്ക്കായി.

ഇന്ത്യയ്ക്കായി വിരാട് കോഹ്ലിയും അജയ്ക്യ രഹാനയും ഭുവനേഷശ്വര്‍ കുമാറും കാഴ്ച്ചവെച്ച ചെറുത്ത് നില്‍പ്പാണ് ഇന്ത്യയ്ക്ക് കളിയിലേക്ക് തിരിച്ച് വരാന്‍ സഹായിച്ചത്. കോഹ്ലി 41 റണ്‍സെടുത്ത് പുറത്തായ്‌പോള്‍ 46 റണ്‍സുമായി രഹാനയും 23 റണ്‍സുമായി ഭുവനേശ്വര്‍ കുമാറും ആണ് ക്രീസില്‍. ഇരുവരും ആറാം വിക്കറ്റില്‍ ഇതുവരെ 51 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.

മുരഴി വിജയ് 25ഉം കെഎല്‍ രാഹുല്‍ 16ഉം റണ്‍സെടുത്തു. പൂജ ഒരു റണ്‍സെടുത്തും ഹാര്‍ദ്ദിക്ക് പാണ്ഡ്യ നാല് റണ്‍സെടുത്തും പെട്ടെന്ന് പുറത്തായി.

ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാഡയും രണ്ട് വിക്കറ്റ് വീഴ്ത്തിയ പിലാന്‍ഡറുമാണ് പേസ് ആക്രമണം കടുപ്പിക്കുന്നത്. മോര്‍ക്കല്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 187 റണ്‍സിന് മറുപടിയായി ദക്ഷിണാഫ്രിക്ക 194 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ഭുംറയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.