ഒമ്പത് റണ്‍സിന് നാല് വിക്കറ്റ്...പിന്നെ പിറന്നത് ചരിത്രം ; ഇന്ത്യാക്കാരന്റെ ഏറ്റവും മികച്ച ഏകദിനം കാണാന്‍  ഇന്ത്യാക്കാര്‍ക്ക് ഭാഗ്യമുണ്ടായില്ല...!!

ബിബിസി റേഡിയോയില്‍ അന്ന് ജീവനക്കാര്‍ പണിമുടക്കിലായിരുന്നു. അതുകൊണ്ടു തന്നെ കമന്ററി ഉണ്ടായില്ല. അപ്രധാന മത്സരമായതിനാല്‍ സംപ്രേഷണാവകാശം കയ്യിലുണ്ടായിട്ടും സ്‌പോര്‍ട്‌സ് ചാനലുകള്‍ അവഗണിച്ചതിനാല്‍ വീഡിയോ ഫൂട്ടേജും ഉണ്ടായില്ല. ലോകകപ്പിന് ഏതാനും മാസം മുമ്പ് മാത്രം ടീമിന്റെ നായകനായി മാറിയ 24 കാരന്‍ കപില്‍ദേവിന്റെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക്് കാണാന്‍ കഴിയാതെ പോയത് അ്ങ്ങിനെയായിരുന്നു.

ഇംഗ്‌ളീഷ് കൗണ്ടിയായ കെന്റിലെ റോയല്‍ ടേണ്‍ബ്രിഡ്്ജ് വെല്‍സില്‍ അന്ന്് ഇന്ത്യയുടെ എതിരാളികള്‍ സിംബാബ്‌വേ ആയിരുന്നു. ഒമ്പത് വിക്കറ്റിന് നാലു വിക്കറ്റുകള്‍ നഷ്ടമായ അവസരത്തിലായിരുന്നു 24 കാരനായ നായകന്‍ കളത്തിലേക്ക് പോയത്. 1983 ജൂണ്‍ 8 ന് നടന്ന ഈ മത്സരത്തില്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് നിലനില്‍ക്കാന്‍ വിജയം അനിവാര്യമായിരുന്നു. ക്രിക്കറ്റ് ചരിത്രത്തെ തന്നെ മാറ്റിമറിച്ച സുപ്രധാന ഇന്നിംഗ്‌സ് പിറന്നത് ഈ മത്സരത്തിലായിരുന്നു. കപില്‍ 175 റണ്‍സ് അടിച്ചുകൂട്ടിയ മത്സരത്തില്‍ ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 266 റണ്‍സായിരുന്നു. കളിക്കാരനായും കമന്റേറ്ററായും ഇതുവരെ അത്തരത്തില്‍ ഒരിന്നിംഗ്‌സ് താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നായിരുന്നു സുനില്‍ ഗവാസ്‌ക്കര്‍ ഈ ഇന്നിംഗ്‌സിനെ വിശേഷിപ്പിച്ചത്.

ഇന്ത്യയും സിംബാബ്‌വേയും ആ ലോകകപ്പില്‍ ഏറ്റവും ദുര്‍ബ്ബലരായ ടീമുകള്‍ ആയിരുന്നതിനാല്‍ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായി ഓസ്‌ട്രേലിയയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മത്സരം സംപ്രേഷണം ചെയ്യാന്‍ ടെലിവിഷന്‍ ക്യാമറകള്‍ പോയിരുന്നു. ബിബിസിയില്‍ ജീവനക്കാര്‍ സമരത്തില്‍ ആയിരുന്നതിനാല്‍ ബിബിസി റേഡിയോയിലും കമന്ററി വന്നില്ല. അത് സിംബാബവേ ടീമിനോടാണല്ലോ എന്നാണ് ചിലരുടെ പരിഹാസം. എന്നാല്‍ വമ്പന്മാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചായിരുന്നു അവര്‍ ഇന്ത്യയുമായി കളിക്കാനെത്തിയത്.

കപില്‍ ഇറങ്ങുന്നതിന് മുമ്പോള്‍ സുനില്‍ ഗവാസ്‌ക്കര്‍, ശ്രീകാന്ത്, മൊഹീന്ദര്‍ അമര്‍നാഥ്, സന്ദീപ് പാട്ടീല്‍ എന്നിങ്ങനെ ഇന്ത്യയുടെ സുപ്രധാന ബാറ്റ്‌സ്മാന്‍മാരെല്ലാം കൂടാരം കയറിയിരുന്നു. പീറ്റര്‍ റോസണും കെവിന്‍ കരണും കൂടി ഇന്ത്യന്‍ നിരയില്‍ നാശം വിതച്ചപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 10 ആയിരുന്നു റണ്‍സ്. കപില്‍ വന്ന് എട്ടു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ റോസണ്‍ യശ്പാല്‍ ശര്‍മ്മയെക്കൂടി വീഴ്ത്തി. അപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 17 ന് അഞ്ചായി. എന്നാല്‍ റോജര്‍ബിന്നിയെ ഒപ്പം നിര്‍ത്തി കപില്‍ പൊരുതി. ഇരുവരും ചേര്‍ന്ന് 60 റണ്‍ കൂട്ടുകെട്ട് ഉണ്ടാക്കി. എന്നാല്‍ ബിന്നിയും പിന്നാലെ രവിശാസ്ത്രിയും വീണതോടെ ഇന്ത്യന്‍ സ്‌കോര്‍ 78 ന് ഏഴായി.

തലകുനിക്കാന്‍ ഒരുക്കമല്ലാതിരുന്ന കപില്‍ 26 ഓവറിലാണ് തന്റെ ഹാഫ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. എന്നാല്‍ ക്രീസില്‍ ഉറച്ചതോടെ ഗീയര്‍മാറ്റിയ താരം അടുത്ത 10 ഓവര്‍ കൊണ്ട് രണ്ടാമത്തെ 50 റണ്‍സും സെഞ്ച്വറിയും നേടി. രവിശാസ്ത്രിയ്ക്ക് പിന്നാലെ വന്ന മദന്‍ലാലും കിര്‍മ്മാണിയും കപിലിന് കൂട്ടുകാരായപ്പോള്‍ 126 റണ്‍സിന്റെ കൂട്ടുകെട്ടാണ് പിറന്നത്. സിക്‌സറുകളും ബൗണ്ടറികളും പറന്നു. കപിലിന്റെ ബൗണ്ടറികള്‍ പിടിക്കാന്‍ ഫീല്‍ഡര്‍മാര്‍ തലങ്ങും വിലങ്ങും ഓടാന്‍ തുടങ്ങി. കിര്‍മാണ് 24 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കപില്‍ 175 റണ്‍സ് എടുത്തു. ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 266 റണ്‍സായിരുന്നു.

Latest Stories

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ