Ipl

രാജസ്ഥാന്‍ കൂടുതല്‍ ശക്തമാകുന്നു, ടീമിലേക്ക് മറ്റൊരു സൂപ്പര്‍ താരം കൂടി

സൂപ്പര്‍ താരം നഥാന്‍ കോള്‍ട്ടര്‍നൈല്‍ ഐപിഎല്ലില്‍ നിന്ന് പരിക്കേറ്റ് പുറത്തായതിന്റെ ഞെട്ടലിലാണ് രാജസ്ഥാന്‍ റോയല്‍സ്. സീസണിന്റെ തുടക്ക സമയമായതിനാല്‍ കോള്‍ട്ടര്‍നൈലിന് പകരക്കാരനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ രാജസ്ഥാന്‍ ആരംഭിച്ചതായാണ് സൂചന.

നഥാന്‍ കോള്‍ട്ടര്‍നൈലിന് പകരക്കാരനായി രാജസ്ഥാന്‍ റോയല്‍സിലെത്താന്‍ ഏറ്റവുമധികം സാധ്യതയുള്ള താരം ശ്രീലങ്കയുടെ ലിമിറ്റഡ് ഓവര്‍ നായകന്‍ ദാസന്‍ ഷനകയാണ്. വെടിക്കെട്ട് ബാറ്റിംഗിന് കെല്‍പ്പുള്ള താരം മീഡിയം പേസ് ബൗളറുമാണ്.

ലങ്കന്‍ ഇതിഹാസങ്ങളായ സംഗക്കാരയും, ലസിത് മലിംഗയും രാജസ്ഥാന്റെ പരിശീലക സംഘത്തിലുള്ളത് ഷനകയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ഈയടുത്ത് ഇന്ത്യക്കെതിരെ നടന്ന ടി20 പരമ്പരയില്‍ ഉജ്ജ്വല പ്രകടനമായിരുന്നു താരത്തിന്റേത്.

ന്യൂസിലന്‍ഡില്‍ നിന്നുള്ള സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം, ബിഗ് ബാഷ് ലീഗില്‍ മിന്നും പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഹെയ്ഡന്‍ കെര്‍, ടി20 ക്രിക്കറ്റില്‍ മികച്ച പരിചയസമ്പത്തുള്ള ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറാണ് ഡേവിഡ് വീസെ, കൂറ്റന്‍ സിക്‌സറുകള്‍ക്ക് പേരുകേട്ട ഓസീസ് താരമാണ് ബെന്‍ കട്ടിംഗ് എന്നിവരാണ് പകരക്കാരായി വരാന്‍ സാധ്യതയുള്ള മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

നരേന്ദ്ര മോദി അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; റിട്ട എന്‍ജിനീയറിന് നഷ്ടമായത് കോടികള്‍

തിരഞ്ഞെടുപ്പ് വരെ 'മേരാ' വയനാട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 'പോരാ' വയനാട്; പിന്നെയും പിന്നെയും എന്തിനാണ് ഈ അവഗണന

മമ്മൂട്ടി സ്ത്രീലമ്പടനായ വില്ലനാകും, പുതിയ പരീക്ഷണവുമായി താരം; ജിതിന്‍ കെ ജോസ് ചിത്രത്തെ കുറിച്ച് ജോണ്‍ ബ്രിട്ടാസ്

ഇപി ജയരാജനെ പാര്‍ട്ടി വിശ്വസിക്കുന്നു, അന്വേഷണം നടത്തില്ല; പ്രചരിക്കുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് എംവി ഗോവിന്ദന്‍

എന്റെ ഇന്ത്യൻ ടി20 ടീമിലേക്കുള്ള മാസ് എൻട്രി ഇത്തവണത്തെ ഐപിഎല്ലിലൂടെ സംഭവിക്കും, വെളിപ്പെടുത്തി സൂപ്പർതാരം; സഞ്ജുവിനടക്കം ഭീഷണി

മോദി സന്ദര്‍ശിച്ചതുകൊണ്ട് മാത്രം ദേശീയ ദുരന്തമാകില്ല; കേന്ദ്ര സഹായം ലഭിക്കാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് എംടി രമേശ്

'നാടക നടിമാരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തം'; സിആർ മഹേഷ് എംഎൽഎ

'ശാരീരികവും മാനസികവുമായ' സമ്മർദ്ദങ്ങളിൽ റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ

'എന്നെ ഇതിന് പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും നന്ദി'; ജി7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പങ്കാളിയെ മാത്രമല്ല പണവും മാട്രിമോണി നല്‍കും; പണമില്ലാത്തതുകൊണ്ട് വിവാഹം കഴിക്കാതിരിക്കേണ്ടെന്ന് മാട്രിമോണി ഗ്രൂപ്പ്