സന്തോഷ് ട്രോഫി കിരീടം ജയിച്ച ടീമിന് 5 ലക്ഷം രൂപവീതം പാരിതോഷികം നല്കാൻ സർക്കാർ തീരുമിച്ചു. ടീമംഗങ്ങൾക്ക് 5 ലേശം രൂപ കിട്ടുമ്പോൾ മാനേജർക്കും പരിശീലകൾക്കും 3 ലക്ഷം നൽകാനും തീരുമാനിച്ചു. ബംഗാളിനെ തോൽപ്പിച്ച് സ്വന്തം മണ്ണിൽ കിരീടം നേടിയ ടീമിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്.
സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം ചൂടിയ കേരള താരങ്ങൾക്കുള്ള പാരിതോഷികം മുഖ്യമന്ത്രി പിണറായി വിജയൻ യു.എസിൽനിന്ന് തിരിച്ചെത്തിയ ശേഷം പ്രഖ്യാപിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ നേരത്തെ പറഞ്ഞിരുന്നു മുഖ്യമന്ത്രി തിരിച്ചെത്തിയതിന് പിന്നാലെ നടന്ന ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ ഇക്കാര്യം പരിഗണനക്കെടുക്കുകയായിരുന്നു.
സന്തോഷ് ട്രോഫി ഫൈനൽ മത്സരമുൾപ്പെടെ അരങ്ങേറിയ മഞ്ചേരി പയ്യനാട് സ്റ്റേഡിയം 40,000 കാണികളെ ഉൾക്കൊള്ളുംവിധം നവീകരിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തിയിരുന്നു . ഐ.എസ്.എൽ ഉൾപ്പെടെയുള്ള ടൂർണമെന്‍റുകൾക്ക് പയ്യനാട് വേദിയാക്കാൻ ശ്രമം തുടരുന്നതായും മന്ത്രി കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പറഞ്ഞിരുന്നു. വിപിഎസ് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച 1 കോടി രൂപയും ടീമിന് ലഭിച്ചു.
കൈവിട്ട് പോയെന്ന് കരുതിയിടത്ത് നിന്ന് ആതിഥേയരെ തിരിച്ചുകൊണ്ടുവന്ന താരങ്ങൾ കേരളത്തിന് നൽകിയത് പെരുന്നാൾ സമ്മാനമായിരുന്നു കിരീടം. അധികസമയത്തേക്കും പെനൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട കളിയിൽ ബംഗാളിനെ തോൽപ്പിച്ചാണ് കിരീടം നേടിയത്.