അവൻ ലേലത്തിൽ ഉണ്ടെങ്കിൽ ടീമുകൾക്ക് 520 കോടി തികയില്ലായിരുന്നു, അമ്മാതിരി ഒരു താരം ഇപ്പോൾ ലോകത്തിൽ ഇല്ല: ആശിഷ് നെഹ്റ

പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവിസ്മരണീയമായ 295 റൺസിൻ്റെ വിജയം പൂർത്തിയാക്കാൻ ഇന്ത്യയെ സഹായിച്ച ജസ്പ്രീത് ബുംറയുടെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിലെ വീരോചിതമായ പ്രകടനത്തെ മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റ പ്രശംസിച്ചു. രോഹിത് ശർമ്മയുടെ അഭാവത്തിൽ ടീമിനെ നയിച്ച ബുംറ, മുന്നിൽ നിന്ന് നയിക്കുകയും 8/72 എന്ന മാച്ച് കണക്കുകൾ നേടി ഓസ്‌ട്രേലിയയെ തകർക്കുകയും ചെയ്തു.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിൽ നിൽക്കുമ്പോൾ ഇന്ത്യയെ സംബന്ധിച്ച് പരമ്പരയിൽ വലിയ ഊർജമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ഐപിഎൽ 2025 മെഗാ ലേലത്തോടൊപ്പമായിരുന്നു ആദ്യ ടെസ്റ്റ് നടന്നത്. ഗുജറാത്ത് ടൈറ്റൻസ് (ജിടി) ഹെഡ് കോച്ച് എന്ന നിലയിൽ, ബുംറയെ മുംബൈ ഇന്ത്യൻസ് (എംഐ) നിലനിർത്തിയില്ലെങ്കിൽ റെക്കോർഡ് വിലയ്ക്ക് പോകുമായിരുന്നുവെന്ന് നെഹ്‌റ ഇപ്പോൾ പറഞ്ഞിരിക്കുകയാണ്.

നെഹ്‌റ സ്റ്റാർ സ്‌പോർട്‌സിനോട് ഇങ്ങനെ പറഞ്ഞു.

“ന്യൂസിലൻഡിനെതിരായ മുൻ പരമ്പരയിൽ എന്താണ് സംഭവിച്ചതെന്ന് നമുക്ക് അറിയാം. എന്നാൽ പെർത്തിൽ ബുംറ എന്ന നായകൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമായി. മെഗാ ലേലത്തിൽ ബുംറ എത്തിയിരുന്നെങ്കിൽ, 520 കോടി രൂപയുടെ പേഴ്‌സ് പോലും ഫ്രാഞ്ചൈസികൾക്ക് മതിയാകുമായിരുന്നില്ല.”

“ബുംറ ഇത് നിരവധി തവണ ചെയ്തിട്ടുണ്ട്. രോഹിത് ശർമ്മ ഇല്ലാത്ത കുറവ് അറിയിക്കാതെ അദ്ദേഹം എല്ലാ കാര്യങ്ങളും നന്നായി ചെയ്തു” അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥിരതയോടെ മൂന്ന് ഫോര്മാറ്റിലും ബുംറയെ പോലെ മികവ് കാണിക്കുന്ന താരങ്ങൾ കുറവാണ്.

Latest Stories

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

"നിന്റെ മടിയും ഫോണും ആദ്യം മാറ്റണം, ഇങ്ങനെ അലസനാകരുത്, എങ്കിൽ നിനക്ക് രക്ഷപെടാം"; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഒരു റൈറ്റ് പഞ്ച്, ഒരു ലെഫ്റ്റ് പിന്നെ അപ്പര്‍കട്ട്; ഇത് ജിവിഎം എഫക്ട്; ആവേശത്തിരയിളക്കി ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് ടീസര്‍

ഡോളറിന് ബദല്‍ സാധ്യമോ? ഡീ ഡോളറൈസേഷന്‍ എന്ത്?; ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?

ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?